KeralaLatest News

സര്‍വ്വകലാശാലകളിലെ ഉന്നത തസ്തികളിൽ കരാര്‍ നിയമനം; പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്

സര്‍വ്വകലാശാലകളിലെ അനധ്യാപക നിയമനം പിഎസ്സിക്കുവിട്ട് യുഡിഎഫ് സര്‍ക്കാര്‍ നിയമം കൊണ്ട് വന്നിരുന്നു

തിരുവനന്തപുരം: സര്‍വ്വകലാശാലകളിലെ ഉന്നത തസ്തികളിൽ കരാര്‍ നിയമനമാക്കിയതോടെ ഭരണ സംവിധാനം പ്രതിസന്ധിയിലായെന്ന് റിപ്പോർട്ട്. കോൺഗ്രസ് സര്‍ക്കാര്‍ നിയമിച്ച ഉദ്യോഗസ്ഥരെ ഒറ്റയടിക്ക് പുറത്താക്കാന്‍ കൂടിയാണ് സര്‍ക്കാര്‍ ഈ ഉത്തരവിറക്കിയതെന്നും ആരോപണം ഉയരുന്നുണ്ട്.

പരീക്ഷ കണ്ട്രോളര്‍, രജിസ്ട്രാര്‍, ഫിനാന്‍സ് ഓഫീസര്‍ തസ്തികകള്‍ എന്നിവ നാല് വര്‍ഷത്തെ കരാര്‍ നിയമനമാക്കിയാണ് നിജപ്പെടുത്തിയത്. അറുപത് വയസ്സുവരെയുള്ള സര്‍വ്വീസ് കാലാവധി അമ്പത്തിയാറാക്കിയും കുറച്ചിരുന്നു. നാല് വര്‍ഷത്തെ സേവനത്തിന് ശേഷം ഈ തസ്തികയിൽ ജോലി ചെയ്തിരുന്നവർ മാതൃസ്ഥാപനത്തിൽ ജോലി ചെയ്യണമെന്നാണ് പുതിയ നിയമം. പിന്നീട് ഒരു ടേം കൂടി അനുവദിക്കും. മുമ്പ് ഇത് സ്ഥിരം നിയമനമായിരുന്നു.

സര്‍വ്വകലാശാലകളിലെ അനധ്യാപക നിയമനം പിഎസ്സിക്കുവിട്ട് യുഡിഎഫ് സര്‍ക്കാര്‍ നിയമം കൊണ്ട് വന്നിരുന്നു. ഈ നിയമത്തില്‍ നിന്ന് മൂന്ന് പ്രധാന തസ്തികകളെ ഒഴിവാക്കാന്‍ കൂടിയാണ് പുതിയ ഭേദഗതിയെന്നും ആരോപണം ഉയരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button