ന്യൂഡല്‍ഹി : ഭീകരതയെ ഞങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല എന്ന് പറഞ്ഞ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ഇന്ത്യയുടെ തിരിച്ചടി. ജയ്‌ഷെ മുഹമ്മദിന്റെ ഒന്‍പതെണ്ണം ഉള്‍പ്പെടെ പാക്കിസ്ഥാനില്‍ 22 ഭീകര പരിശീലന കേന്ദ്രങ്ങള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തെളിവ് സഹിതം ഇന്ത്യ വ്യക്തമാക്കി.. ഭീകരാക്രമണം ഇനിയും ഉണ്ടായാല്‍ ബാലാക്കോട്ടിനു സമാനമായ തിരിച്ചടി തുടര്‍ന്നും ഉണ്ടാകുമെന്നു മുതിര്‍ന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ മുന്നറിയിപ്പു നല്‍കി. ഭീകര പരിശീലന കേന്ദ്രങ്ങള്‍ക്കെതിരെ നടപടിയെടുക്കാതെ ബാലാക്കോട്ട് ആക്രമണത്തിന്റെ പേരില്‍ പാക്കിസ്ഥാന്‍ യുദ്ധഭീതി വളര്‍ത്തുകയാണെന്നു വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാന്‍ ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രമാണ്. ഭീകര സംഘടനകള്‍ക്കെതിരെയും ഭീകര്‍ക്കെതിരെയും വിശ്വസനീയവും ബോധ്യപ്പെടുന്നതുമായ നടപടികള്‍ പാക്കിസ്ഥാന്‍ എടുക്കേണ്ട സമയം അതിക്രമിച്ചു. രാജ്യാന്തര സമ്മര്‍ദത്തെത്തുടര്‍ന്നു ഭീകരസംഘടനകള്‍ക്കെതിരെ ഇപ്പോള്‍ ആരംഭിച്ചിട്ടുള്ള നടപടികള്‍ പതിവു ചടങ്ങാണെന്നും കരുതല്‍ തടങ്കലെന്ന പേരില്‍ ഭീകരര്‍ക്കു ആഡംബര സൗകര്യം ഒരുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അന്തരീക്ഷം മയപ്പെടുമ്പോള്‍ അവരെ മോചിപ്പിക്കുന്നതാണു പതിവുരീതി. അതിര്‍ത്തി കടന്നുള്ള എല്ലാ ഭീകരാക്രമണത്തിനും തിരിച്ചടിയുണ്ടാകുമെന്നും അതിന് അയല്‍രാജ്യം വില നല്‍കേണ്ടി വരുമെന്നുമാണു പുല്‍വാമയ്ക്കു ശേഷമുള്ള ഇന്ത്യയുടെ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി
Post Your Comments