ഹൈദരാബാദ്: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെലുങ്കു ദേശം പാര്‍ട്ടിക്ക് കനത്ത തിരിച്ചടി. പാർട്ടിയിലെ മുതിര്‍ന്ന നേതാവ് കോണ്‍ഗ്രസില്‍ ചേർന്നു. ചാല്ല രാമകൃഷ്ണ റെഡ്ഡിയാണ് പാര്‍ട്ടി വിട്ടു വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗമോഹന്‍ റെഡ്ഡിയുടെ സാന്നിധ്യത്തിലായിരുന്നു രാമകൃഷ്ണ റെഡ്ഡിയുടെ പാര്‍ട്ടി പ്രവേശം. ആന്ധ്രയിലെ സിവില്‍ സപ്ലൈസ് കോര്പറേഷന് ചെയര്മാന് കൂടിയായിരുന്നു രാമകൃഷ്ണ റെഡ്ഡി. ഈ സ്ഥാനം രാജിവെച്ചിട്ടാണ് പാർട്ടി വിട്ടത്.
ആന്ധ്ര വിഭജനത്തിനുശേഷമാണ് അദ്ദേഹം ടിഡിപിക്കൊപ്പം ചേര്‍ന്നത്.കഴിഞ്ഞ ദിവസം ടിഡിപിയുടെ എംഎല്‍എ സാന്ദ്ര വെങ്കട്ട് വീരയ്യ ചന്ദ്രശേഖര്‍ റാവുവിന്റെ തെലുങ്കാന രാഷ്ട്ര സമിതിയില്‍ ചേര്‍ന്നിരുന്നു.
Post Your Comments