ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിനായ വന്ദേഭാരത് എക്‌സ്പ്രസില്‍ തീപിടിത്തം.
ഒരു ബോഗിയിലാണ് തീപിടിത്തമുണ്ടായത്. കാണ്‍പുര്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ഒരു ബോഗിയില്‍ തീപിടിത്തമുണ്ടായത്. സംഭവം ഗുരുതരമല്ലെന്നും ആര്‍ക്കും അപകടം ഇല്ലെന്നും റെയില്‍വേ വ്യക്തമാക്കി.
ഡല്‍ഹിയിലേയ്ക്കുള്ള യാത്രയ്ക്കിടെ രാത്രി 7.04ന് കാണ്‍പുര്‍ സ്റ്റേഷനില്‍ നിര്‍ത്തിയപ്പോഴാണ് സംഭവം. സി-7 കോച്ചിന്റെ ട്രാന്‍സ്‌ഫോമറിനാണ് തീപിടിച്ചത്. തീപിടിത്തത്തെ തുടര്‍ന്ന് കോച്ചില്‍ ചെറിയ തോതില്‍ പുക ഉയരുകയും ചെയ്തു. തുടര്‍ന്ന് ജീവനക്കാരെത്തി തീയണയ്ക്കുകയും ട്രാന്‍സ്‌ഫോമറുമായുള്ള ബന്ധം വേര്‍പെടുത്തുകയും ചെയ്തു.
തുടര്‍ന്ന് 25 മിനിറ്റ് കാണ്‍പുര്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിന്‍ പിന്നീട് യാത്ര തുടര്‍ന്നു. പത്തു മിനിറ്റിനു ശേഷം 7.39ന് വീണ്ടും ഇതേ കോച്ചില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പടര്‍ത്തി. കാണ്‍പുര്‍ സ്റ്റേഷനില്‍ വെച്ച് തീയണയ്ക്കാന്‍ ഉപയോഗിച്ച അഗ്നിശമന ഉപകരണത്തിലെ രാസവസ്തുവാണ് രണ്ടാമതും പുക ഉയരാന്‍ ഇടയാക്കിയതെന്നും പിന്നീട് 7.45ഓടെ ട്രെയിന്‍ യാത്ര തുടര്‍ന്നെന്നും റെയില്‍വേ വ്യക്തമാക്കി.
Post Your Comments