ഡൽഹി : അയോദ്ധ്യ ഭൂമിതർക്ക കേസിൽ തർക്ക പരിഹാരത്തിന് മധ്യസ്ഥ ചർച്ച നടത്താൻ സുപ്രീം കോടതി ഉത്തരവിട്ടു. മധ്യസ്ഥ ചർച്ചയ്ക്ക് മൂന്നംഗ സമിതിയെയും കോടതി നിയമിച്ചു. മുൻ ജഡ്ജി ഖലീഫുള്ളയാണ് ചർച്ചയ്ക്ക് നേതൃത്വം നൽകുന്നത്. മുൻ ജഡ്ജി ശ്രീറാം പഞ്ചു,ശ്രീ ശ്രീ രവിശങ്കർ എന്നിവരാണ് അംഗങ്ങൾ. ചർച്ച ഫൈസാബാദിൽ ഒരു ആഴ്ചയ്ക്കകം തുടങ്ങണം.
ആവശ്യമെങ്കിൽ കൂടുതൽ ആളുകളെ ഉൾപ്പെടുത്താം. മതിയായ സൗകര്യങ്ങൾ ഒരുക്കാൻ യുപി സർക്കാരിന് കോടതി നിർദേശം നൽകി. മധ്യസ്ഥ ചർച്ച മാധ്യമങ്ങൾക്ക് റിപ്പോർട്ട് ചെയ്യാനാകില്ല. മധ്യസ്ഥ ശ്രമങ്ങൾക്ക് എട്ടാഴ്ച കോടതി അനുവദിച്ചു.
Post Your Comments