KeralaLatest News

സംസ്ഥാനത്ത് വന്‍ സെക്‌സ്‌റാക്കറ്റ് പിടിയില്‍

കല്പറ്റ: സംസ്ഥാനത്ത് വന്‍ സെക്‌സ് റാക്കറ്റ് സംഘം പിടിലായി. പിടിയിലായവരില്‍ സംസാരശേശി ഇല്ലാത്ത യുവതിയും. ഈ യുവതിയെ ഉപയോഗിച്ചാണ് സംഘം പെണ്‍വാണിഭം നടത്തിയിരുന്നത്. വയനാട് മേപ്പാടി കുന്നമ്പറ്റയില്‍ വാടകവീട് കേന്ദ്രീകരിച്ചായിരുന്നു പെണ്‍വാണിഭം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. മലപ്പുറം പാങ്ങ് പാലേരി വീട്ടില്‍ വിനോദ് (30), തൃശ്ശൂര്‍ ചെറുതുരുത്തി ബംഗ്ലാവ് പറമ്പില്‍ ഷൈലജ (39) എന്നിവരാണ് അറസ്റ്റിലായത്.

സംസാരശേഷിയിലാത്ത യുവതി മൈസൂരു സ്വദേശിനിയാണ്. ഈ 22-കാരിയെ ഉപയോഗിച്ചാണ് ഇവര്‍ പെണ്‍വാണിഭം നടത്തിയത്. യുവതിയെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. ഇവര്‍ക്കെതിരേ കേസെടുത്തിട്ടില്ല. കല്പറ്റ ഡിവൈ.എസ്പി. പ്രജീഷ് തോട്ടത്തിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച രാത്രി 10.15-ന് വീട്ടില്‍ മിന്നല്‍ പരിശോധന നടത്തിയാണ് രണ്ടുപേരെയും പിടികൂടിയത്. വാടകവീട്ടില്‍ സ്ത്രീകളെ കൊണ്ടുവന്ന് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പൊലീസ് എത്തുമ്പോള്‍ രണ്ടു സ്ത്രീകളും മൂന്ന് പുരുഷന്മാരുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. രണ്ടുപേര്‍ പൊലീസിനെ കണ്ടപ്പോള്‍ വീടിനു പിറകിലൂടെ ഓടിരക്ഷപ്പെട്ടു. വീട്ടില്‍ നിന്ന് 2,38,000 രൂപയും ഒരു കാറും ബൈക്കും മൂന്ന് മൊബൈല്‍ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫാസില്‍ നസാമാണ് മൈസൂരുവില്‍നിന്ന് യുവതിയെ അനാശാസ്യ പ്രവര്‍ത്തനത്തിനായി മേപ്പാടിയിലെത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button