ജയ്പൂര്‍: വിവിധ സംസ്ഥാനങ്ങളില്‍ താമസിക്കുന്ന കാശ്മീരി കുട്ടികള്‍ക്ക് സുരക്ഷയൊരുക്കണമെന്ന് സംസ്ഥാനങ്ങളോട് നിർദേശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. പുല്‍വാമ ആക്രമണത്തിനു പിന്നാലെ ചില സംസ്ഥാനങ്ങളില്‍ കാശ്മീരി വിദ്യാര്‍ഥികള്‍ക്ക് നേരെയും മറ്റ് കാശ്മീരികള്‍ക്ക് നേരെയും ആക്രമണമുണ്ടായതായും ഇത് ഇനി ആവർത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് സുരക്ഷയൊരുക്കണമെന്ന് നേരത്തെതന്നെ സംസ്ഥാന മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments