മുംബൈ: ഇന്ത്യന്‍ വ്യോമസേന പാകിസ്ഥാനിൽ പോയത് വിനോദയാത്രയ്ക്കല്ലെന്നും മറിച്ച് തീവ്രവാദ കേന്ദ്രങ്ങളെ തര്‍ക്കാനാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. തീവ്രവാദത്തെ സ്വന്തം മണ്ണില്‍ പ്രോത്സാഹിപ്പിച്ചാല്‍ വലിയ വിലകൊടുക്കേണ്ടിവരുമെന്ന് പാകിസ്ഥാന് ഇന്ത്യൻ വ്യോമസേന മനസിലാക്കിക്കൊടുത്തു. ബാലാകോട്ടിലെ ആക്രമണത്തിന്‍റെ തെളിവ് ചോദിക്കുന്നത് ദുഖകരമാണ്. ഒസാമ ബിന്‍ലാദനെയും ഹാഫിസ് സയ്യിദിനേയും ഒസാമ ജീ, ഹാഫിസ് ജീ തുടങ്ങി അഭിസംബോധന ചെയ്ത് കോണ്‍ഗ്രസ് തീവ്രവാദികളെ ബഹുമാനിക്കുകയാണെന്നും രാജ്നാഥ് സിംഗ് പറയുകയുണ്ടായി. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ മൂന്ന് പ്രാവശ്യമാണ് മറ്റൊരു രാജ്യത്തെ തീവ്രവാദ കേന്ദ്രങ്ങളെ തകര്‍ക്കാന്‍ നമ്മുടെ സൈന്യത്തിന് കഴിഞ്ഞത്. തീവ്രവാദത്തെ ചെറുത്ത് തോല്‍പ്പിക്കാനായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിക്കണമെന്നും രാജ്നാഥ് സിംഗ് ആവശ്യപ്പെട്ടു.
Post Your Comments