പൊള്ളാച്ചി: യുവതികളെ പീഡിപ്പിക്കുന്നതും അതുവഴി പണം തട്ടുന്നതും ഹോബിയാക്കിയ എംബിഎ ബിരുദധാരിയും സുഹൃത്തുക്കളും പോലീസ് കസ്റ്റഡിയിൽ. പ്രായപൂര്‍ത്തി ആയവരും അല്ലാത്തതുമായ നിരവധി പെണ്‍കുട്ടികളെ പ്രണയക്കെണിയില്‍ വീഴ്‌ത്തി കാര്യം സാധിക്കുന്നതും പണം തട്ടിയെടുക്കുന്നതും പതിവാക്കിയ ഈ സംഘത്തെ പോലീസ് പിടികൂടിയത് നിരവധി സമ്മർദ്ദങ്ങൾക്ക് ശേഷമാണ്. ഏഴു വര്‍ഷത്തിനിടക്ക് 150 യുവതികളെയാണ് തിരുനാവുക്കരശ് എന്ന എംബിഎ ബിരുദധാരിയായ തിരുനാവുക്കരശ് എന്ന യുവാവും സുഹൃത്തുക്കളും ലൈംഗികമായി പീഡിപ്പിച്ചത് .
ആരും പരാതി നല്‍കാത്തതു കൊണ്ടു മാത്രം ഇത്രയും കാലം ഇവർ രക്ഷപെടുകയായിരുന്നു . സുന്ദരനായിരുന്നതിനാൽ യുവാവ് വളരെ സമര്‍ത്ഥമായി തന്നെയാണ് പെണ്‍കുട്ടികളെ വലയിലാക്കിയത്. പ്രണയം നടിച്ച് വിദ്യാര്‍ത്ഥികളെയും യുവതികളെയും വശീകരിച്ച് കാറില്‍ക്കയറ്റി കൊണ്ടുപോവുകയും ലൈംഗികമായി പീഡിപ്പിക്കുകയും ശേഷം വീഡിയോയും ഫോട്ടോയുമെടുത്ത് ഭീഷണിപ്പെടുത്തുകയുമായിരുന്നു ഇയാളുടെ പതിവുശൈലിയെന്ന് പൊലീസ് പറഞ്ഞു.തിരുനാവുക്കരശില്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണും പൊലീസ് കണ്ടെടുത്തു.
ഇതില്‍ നിരവധി പെണ്‍കുട്ടികള്‍ക്കൊപ്പമുള്ള അശ്ലീല വീഡിയോകളും കണ്ടു. ഇതു കണ്ട് അന്വേഷണ ഉദ്യോസ്ഥര്‍ തന്നെ ഞെട്ടി. വീട്ടമ്മമാര്‍ അടക്കം യുവാവിന്റെ കെണിയില്‍ വീണിട്ടുണ്ട്.കഴിഞ്ഞമാസം ഒരു പെണ്‍കുട്ടിയെ പ്രണയം നടിച്ച് വിനോദ യാത്രയ്ക്കെന്നു പറഞ്ഞ് കാറില്‍ക്കയറ്റി കൊണ്ടുപോയിരുന്നു. കാറില്‍ വെച്ച് ഇയാളുടെ സുഹൃത്തുക്കളും മറ്റും പീഡിപ്പിക്കുകയും മറ്റൊരു സുഹൃത്ത് വീഡിയോ പിടിക്കുകയും ചെയ്തു. അതിനു ശേഷം സ്വർണ്ണ മാല ആവശ്യപ്പെട്ടപ്പോൾ പെൺകുട്ടി കൊടുക്കാൻ തയ്യാറായില്ല.. ഇതോടെ നല്ല തൂക്കം വരുന്ന സ്വർണ്ണ മാല ഇവർ ബലമായി തട്ടിപ്പറിച്ചെടുത്തു.
തുടർന്ന് പെൺകുട്ടിയെ വഴിയിലിറക്കി വിട്ടു. ഇതോടെ പെൺകുട്ടി വീട്ടുകാരെയും കൂട്ടി പരാതി നൽകി. തുടർന്നാണ് തിരുനാവുക്കരശ് ഒളിവിൽ പോയത്. അതേസമയം, പ്രതികളെ രക്ഷിക്കാന്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടായതായി ആരോപണമുണ്ട്. തുടര്‍ന്ന്, വിവിധ രാഷ്ട്രീയ പാര്‍ട്ടികളും വനിതാ സംഘടനകളും പ്രക്ഷോഭം ആരംഭിച്ചതോടെയാണ് പ്രതികളെ പിടികൂടുന്നത്.കൂട്ടാളികളായ ശബരിരാജന്‍, വസന്തകുമാര്‍, സതീഷ് എന്നിവരെ അറസ്റ്റ് ചെയ്തതറിഞ്ഞപ്പോള്‍ തിരുനാവുക്കരശ് കോയമ്പത്തൂര്‍, സേലംവഴി തിരുപ്പതിയിലേക്ക് പോവുകയായിരുന്നു.
ഫോണ്‍ ഉപയോഗിക്കാതിരുന്നതു കാരണം കണ്ടുപിടിക്കാനായില്ല. ഇടയില്‍ തിരുപ്പതിയില്‍ നിന്ന് ഫോണ്‍ വന്നത് കണ്ടുപിടിച്ച പൊലീസ് അവിടേക്ക് പുറപ്പെടാന്‍ തയ്യാറായി. ഫോണ്‍ സിഗ്‌നല്‍ സേലത്താണെന്ന് വ്യക്തമാവുകയും തുടര്‍ന്നുള്ള നിരീക്ഷണത്തില്‍ ഇയാള്‍ പൊള്ളാച്ചിക്ക് വരുന്നതായും മനസ്സിലായി. കാറില്‍ മാക്കിനാംപട്ടിയിലുള്ള വീട്ടിലേക്ക് വരുമ്പോള്‍ കാര്‍ തടഞ്ഞ് പ്രത്യേക പൊലീസ് സംഘം അറസ്റ്റുചെയ്യുകയായിരുന്നു
Post Your Comments