ന്യൂഡല്‍ഹി: ബാലാക്കോട്ടില്‍ മിന്നലാക്രമണം നടത്തിയ ഇന്ത്യന്‍ വ്യോമസേന പൈലറ്റുമാര്‍ക്കെതിരെ കേസെടുത്ത് പാകിസ്ഥാൻ. ബോംബിട്ട് മരങ്ങള്‍ നശിപ്പിച്ചെന്നും പരിസ്ഥിതിക്കു കോട്ടം സംഭവിച്ചെന്നും ആരോപിച്ചാണ് വനം വകുപ്പ് കേസെടുത്തിരിക്കുന്നത്. ഈ വിഷയം ഐക്യരാഷ്ട്ര സഭയില്‍ ഉന്നയിക്കാനാണ് പാകിസ്ഥാന്റെ ശ്രമം. “പ്രകൃതി ഭീകരത” എന്നാണ് ഇന്ത്യയുടെ വ്യോമാക്രമണത്തെ പാക് കാലാവസ്ഥാ വ്യതിയാനമന്ത്രി മാലിക് അമീന് അസ്ലം വിശേഷിപ്പിച്ചത്. പുല്‍വാമയില്‍ 44 സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ടതിന് തിരിച്ചടിയായി ഫെബ്രുവരി 26നാണ് ബാലാകോട്ടില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയത്.
Post Your Comments