
ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ മണ്ണില്‍ പ്രവര്‍ത്തിച്ച് കൊണ്ട് മറ്റ് രാജ്യങ്ങളിൽ ഭീകരാക്രമണം നടത്താന്‍ ഒരു സംഘടനയെയും അനുവദിക്കില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. നാഷണല്‍ ആക്ഷന്‍ പ്ലാന്‍ (എന്‍.എ.പി) പ്രകാരം രാജ്യത്തെ തീവ്രവാദ കേന്ദ്രങ്ങളെ സര്‍ക്കാര്‍ ഇല്ലാതാക്കി കൊണ്ടിരിക്കുകയാണെന്നും ഇമ്രാന്‍ പറഞ്ഞു. ദക്ഷിണ പാകിസ്ഥാനിലെ ഒരു റാലിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Post Your Comments