Latest NewsKerala

ലോക്‌സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അഞ്ച് നിരീക്ഷണ സ്‌ക്വാഡുകള്‍

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തിരിച്ചടി

കാക്കനാട്: ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അഞ്ച് നിരീക്ഷണ സ്‌ക്വാഡുകള്‍ വരുന്നു. ഇതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം വാരിയെറിയുന്ന സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും കുടുങ്ങും. ഒരു സ്ഥാനാര്‍ത്ഥിക്ക് പരമാവധി ചെലവഴിക്കാവുന്ന തുക 70 ലക്ഷം രൂപയാണ്. ചെലവ് ഇതിലും കൂടിയെന്ന് കണ്ടെത്തിയാല്‍ തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ട്.

ഫ്‌ളൈയിങ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വയലന്‍സ് ടീം, വീഡിയോ സര്‍വയലന്‍സ് ടീം, വീഡിയോ വ്യൂവിങ് ടീം, അക്കൗണ്ടിങ് ടീം എന്നിവയാണ് നിരീക്ഷണത്തിനായി പ്രവര്‍ത്തിക്കുക. പെയ്ഡ് വാര്‍ത്തകള്‍ പരിശോധിക്കാന്‍ മോണിറ്ററിങ് കമ്മിറ്റിയുമുണ്ടാകും. അനധികൃതമായി കൊണ്ടുനടക്കുന്ന പണം, മദ്യം, സ്‌ഫോടക വസ്തുക്കള്‍ എന്നിവ കണ്ടുകെട്ടി ട്രഷറിയില്‍ ഏല്‍പ്പിക്കുകയാണ് ഫ്‌ളയിങ് സ്‌ക്വാഡിന്റെ ജോലി. ഇതിനായി അവധി ദിവസങ്ങളിലുള്‍പ്പെടെ 24 മണിക്കൂറും ട്രഷറി പ്രവര്‍ത്തിക്കും. രേഖകളില്ലാതെ കൊണ്ടുപോകുന്ന 50,000 രൂപയ്ക്ക് മുകളിലുള്ള തുകയാണ് കണ്ടുകെട്ടുക. അപ്പീല്‍ സമിതിക്ക് മുന്നില്‍ മതിയായ തെളിവുകള്‍ ഹാജരാക്കിയാല്‍ ഇവ പിന്നീട് തിരിച്ചു നല്‍കും.

നിശ്ചിത സ്ഥലങ്ങളില്‍ സ്ഥിരമായി നിന്ന് വാഹന പരിശോധനയും മറ്റും നടത്തുകയാണ് സ്റ്റാറ്റിക്കല്‍ സര്‍വയലന്‍സ് ടീമിന്റെ ജോലി. അസ്വാഭാവികമായ എന്തെങ്കിലും കണ്ടെത്തിയാല്‍ ഫ്‌ളയിങ് സ്‌ക്വാഡിനെ അറിയിക്കണം.

തെരഞ്ഞെടുപ്പ് പൊതുയോഗങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുകയാണ് ഇവരുടെ ചുമതല. അവിടെയുള്ള കസേര, മറ്റ് ഉപകരണങ്ങള്‍, വരുന്ന വാഹനങ്ങള്‍, ആളുകള്‍ ഒക്കെ വീഡിയോയില്‍ പകര്‍ത്തണം. വീഡിയോ സര്‍വയലന്‍സ് ടീം പകര്‍ത്തിയ ദൃശ്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ഇവരുടെ ചുമതല.

വീഡിയോ വ്യൂവിങ് ടീം തയ്യാറാക്കിയ പട്ടിക അനുസരിച്ച് തെരഞ്ഞെടുപ്പ് ചെലവ് കണക്കാക്കുന്നത് അക്കൗണ്ടിങ് ടീമാണ്. ചുരുക്കത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയും വരെ രാഷ്ട്രീയപാര്‍ട്ടികളുടേയും സ്ഥാനാര്‍ത്ഥികളുടേയും മേല്‍ ഈ സംഘത്തിന് എപ്പോഴും കണ്ണുണ്ടായിരിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button