മടങ്ങിയെത്തുന്ന പ്രവാസികൾക്ക് സ്വയം തൊഴിൽ സംരംഭം ആരംഭിക്കുന്നതിന് നോർക്ക റൂട്ട്സ് മുഖേന നടപ്പാക്കുന്ന പ്രവാസി പുനരധിവാസ പദ്ധതിയായ നോർക്ക ഡിപ്പാർട്ട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്സ് വിപുലപ്പെടുത്തുന്നതിന് ഫെഡറൽ ബാങ്കുമായും കേരള ഫിനാൻഷ്യൽ കോർപറേഷനുമായും നോർക്ക റൂട്ട്സ് ധാരണാപത്രം ഒപ്പുവച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ധാരണപത്രം കൈമാറി. ഇതോടൊപ്പം നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ കേന്ദ്രം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
പ്രവാസികളായ മലയാളികളിൽ നിന്ന് സംസ്ഥാനത്തേക്ക് നിക്ഷേപങ്ങൾ ആകർഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് ബിസിനസ് ഫെസിലിറ്റേഷൻ കേന്ദ്രം ആരംഭിക്കുന്നത്്. മുംബൈയിലെ ഇന്റ് അഡൈ്വസറി കൗൺസിലിന്റെ സഹകരണത്തോടെയാണ് കേന്ദ്രം പ്രവർത്തിക്കുക. സർക്കാർ ലൈസൻസ്, ക്ലിയറൻസ് ഉപദേശങ്ങൾ കേന്ദ്രം നൽകും. കേരളത്തിലെ വ്യവസായ, സംരംഭകസാധ്യതകൾ പഠിച്ച് മുൻഗണനാക്രമത്തിൽ സംരംഭകർക്ക് മുന്നിൽ അവതരിപ്പിക്കുകയും സംരംഭങ്ങൾ തുടങ്ങുന്നതിന് സാങ്കേതികവും സാമ്പത്തികവുമായ ഉപദേശങ്ങൾ നൽകുകയും ചെയ്യും.
Post Your Comments