കൊച്ചി: സിഎ വിദ്യാർത്ഥിനിയായിരുന്ന മിഷേൽ ഷാജിയുടെ വേർപാടിന് ഇന്ന് രണ്ട് വയസ്. ഇപ്പോഴും മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിക്കുകയാണ് മിഷേലിന്റെ ബന്ധുക്കൾ. 2017 മാർച്ച് അഞ്ചിനാണ് മിഷേൽ ഷാജിയെ കൊച്ചി കായലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ആത്മഹത്യയാണെന്നായിരുന്നു പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും കണ്ടെത്തൽ. എന്നാൽ തങ്ങളുടെ മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് രക്ഷിതാക്കൾ ഉറപ്പിച്ചുപറയുന്നു. മിഷേലിന്റെ ദുരൂഹ മരണത്തിൽ പോലീസും ക്രൈംബ്രാഞ്ചും വ്യത്യസ്ത അന്വേഷണങ്ങൾ നടത്തിയെങ്കിലും മരണം ആത്മഹത്യ തന്നെയാണെന്നായിരുന്നു കണ്ടെത്തിയത്.
മണിക്കൂറുകൾ വെള്ളത്തിൽ കിടന്നെന്നും പറയുമ്പോഴും മിഷേലിന്റെ മൃതദേഹത്തിൽ കാര്യമായ പരിക്കുകളില്ലായിരുന്നുവെന്നതാണ് സംഭവം കൊലപാതകമാണെന്ന സംശയത്തിന് കാരണമായി കുടുംബം പറയുന്നത്. മിഷേലിന്റെ മൊബൈൽ ഫോണും ബാഗും ഇതു വരെ കണ്ടെത്താനാകാത്തതിലും ദുരൂഹതയുണ്ടെന്നാണ് പരാതി. ഈ സാഹചര്യത്തിൽ കേസ് സിബിഐക്ക് വിടണമെന്ന ആവശ്യവുമായി ജസ്റ്റിസ് ഫോർ മിഷേൽ ആക്ഷൻ കൗൺസിൽ കൂട്ടായ്മ ഇന്ന് പ്രധിഷേധം സംഘടിപ്പിച്ചിരിക്കുകയാണ്.
Post Your Comments