KeralaLatest NewsNews

തീവ്രവാദ ആരോപണത്തിനെതിരെ പ്രതിഷേധിച്ചു; വിദ്യാര്‍ത്ഥിക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: തീവ്രവാദ ആരോപണത്തിനെതിരെ പ്രതിഷേധിച്ചതില്‍ വിദ്യര്‍ത്ഥിക്കെതിരെ നടപടി. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിക്കെതിരെയാണ് നടപടി. കോഴിക്കോട് മെഡി. കോളജ് യൂണിയന്‍ ചെയര്‍മാന്‍ അമീന്‍ അബ്ദുള്ളയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പ്രിന്‍സിപ്പാളിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് നടപടി. ഡോ. കഫീല്‍ ഖാനെ പങ്കെടുപ്പിച്ച് നടത്തിയ സംവാദ പരിപാടി ബി.ജെ.പി വിവാദമാക്കിയിരുന്നു. ഇതിനെതിരെ പ്രിന്‍സിപ്പാളിന്റെ മുറിയിലേക്ക് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിരുന്നു. അവിടെ വെച്ച് പ്രിന്‍സിപ്പാളിനെ കയ്യേറ്റം ശ്രമിച്ചെന്ന് പറഞ്ഞാണ് നടപടിയെടുത്തത്. അമീനോട് ഹോസ്റ്റല്‍ റൂം ഒഴിയാനും നിര്‍ദേശിച്ചു. ഡോ. കഫീല്‍ ഖാനെ പങ്കെടുപ്പിച്ച് നടത്തിയ സംവാദം വിവാദമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button