
ലക്നൗ: പുലിയുടെ ആക്രമണത്തില്‍ 12വയസുകാരി കൊല്ലപ്പെട്ടു . ഉത്തര്‍പ്രദേശിലെ ബാരാഹ് ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ഇത്തവണ പുലിയുടെ ഇരയായത് 12 കാരി റിങ്കിയാണ്. കത്തര്നിയാഖട്ട് വന്യ ജീവി സങ്കേതത്തിന് പരിധിയില്‍ വരുന്ന മജ്ഹര്‍ ഗ്രാമവാസിയാണ് കൊല്ലപ്പെട്ട പെണ്‍കുട്ടി.
വീടിന് മുന്നില്‍ പുല്ല് വെട്ടിക്കൊണ്ടിരുന്നപ്പോഴാണ് പുലിയുടെ ആക്രമണമുണ്ടാകുന്നത്. കുട്ടിയുടെ ശരീരം സമീപത്തെ കാട്ടില്‍ കണ്ടെത്തി.
സമാനമായി കഴിഞ്ഞ ഫെബ്രുവരി 8 നും ബാരാഹ് ജില്ലയില്‍ പുലിയുടെ ആക്രമണം ഉണ്ടായിരുന്നു. 17 വയസുള്ള ആണ്‍കുട്ടിയായിരുന്നു അന്ന് പുലിയുടെ ഇരയായത്.
സ്ഥിരമായി പുലി ഇറങ്ങുന്നതിനാല്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് വനവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൊലയാളി പുലിയെ കുടുക്കാന്‍ വനപാലകര്‍ വലവിരിച്ചിട്ടുണ്ട്.
Post Your Comments