ഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിൽ കാലതാമസം വരുത്തുന്നത് വിശ്വാസികൾക്കും സന്യാസിമാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യവ്യക്തമാക്കി. അയോധ്യ ഭൂമിതർക്ക കേസിൽ മധ്യസ്ഥ ചർച്ചയ്ക്കായി സുപ്രീംകോടതി മൂന്നംഗ ബെഞ്ചിനെ ചുമതലപ്പെടുത്തിയ സംഭവത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രീം കോടതി ഉത്തരവിനെ ചോദ്യം ചെയ്യുന്നില്ല. മുന്‍പ് ഇത്തരം ശ്രമങ്ങള്‍ ഉണ്ടായിട്ട് പരാജയപ്പെട്ടതാണ്. രാമന്റെ ഭക്തരും സന്യാസിമാരും ക്ഷേത്ര നിര്‍മാണത്തില്‍ കാലതാമസം ഉണ്ടാകുന്നത് ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
റിട്ട. ജസ്റ്റീസ് ഖലീ ഫുള്ള ഖാന് അധ്യക്ഷനായ സമിതിയില്‍ മുതിര്‍ന്ന അഭിഭാഷകനായ ശ്രീറാം പഞ്ചു, ജീവനകല ആചാര്യന് ശ്രീ ശ്രീ രവിശങ്കര്‍ എന്നിവരും അംഗങ്ങളാണ്. തര്‍ക്ക ഭൂമിയായ അയോധ്യ ഉള്‍പ്പെടുന്ന ഉത്തര്‍പ്രദേശിലെ ഫൈസാബാദിലാണ് മധ്യസ്ഥ സമിതിയുടെ ഓഫീസ് പ്രവര്‍ത്തിക്കുക. ഒരാഴ്ചയാണ് ചർച്ച തുടങ്ങാനായി കോടതി നൽകിയിരിക്കുന്ന സമയം.
Post Your Comments