കോഴിക്കോട്: വയനാട് വൈത്തിരിയില്‍ ഇന്നലെ പോലീസു മാവോയിസ്റ്റ് സംഘവും തമ്മിലുണ്ടായ വെടിവെയ്പ്പില്‍ പോലീസിനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് വോടിയേറ്റ് കൊല്ലപ്പെട്ട സിപി ജലീലിന്റെ സഹോദരന് സി.പി റഷീദ്.
ആദ്യം വെടിവച്ചത് പോലീസ് ആണെന്ന റിസോർട്ട് ജീവനക്കാരുടെ മൊഴി പുറത്തുവന്നതോടെ മരണത്തിനു പിന്നിൽ ദുരൂഹത ഉണ്ടെന്ന വാദം ശരിയായെന്നും റഷീദ് പറഞ്ഞു. കൊല്ലാനാണ് തലയ്ക്കു വെടിവച്ചത്. റിസോർട്ട് മുതലാളിയുടെ ജീവന് വിലയുണ്ടെന്നതുപോലെ മാവോയിസ്റ്റിന്റെ ജീവനും വിലയുണ്ട്. മാവോയിസ്റ്റുകളെ നിയമത്തിനു മുന്നിൽ കൊണ്ടുവരികയാണ് വേണ്ടത്. ചോരകുടിയൻമാരായ തണ്ടർബോൾട്ടിനെ പിരിച്ചുവിടണമെന്നും റഷീദ് പറഞ്ഞു. അതേസമയം ജലീലിന്റെ മൃതദേഹം സംസ്കാരത്തിനായി വിട്ടുനൽകാമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയതായും അദ്ദേഹം പറഞ്ഞു.
Post Your Comments