വയനാട് : പോലീസ് മാവോയിസ്റ്റ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സിപി ജലീലിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മൃതദേഹം പോലീസിന്റെ അകമ്പടിയോടെ പാണ്ടിക്കാട്ടെ വീട്ടിലേക്ക് കൊണ്ടുപോകും. ജലീലിന്റെ പോസ്റ്റുമാർട്ടം നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
ആംബുലൻസ് അടക്കം വിട്ടുനൽകുമെന്ന് പോലീസ് അറിയിച്ചുവെങ്കിലും ജലീലിന്റെ ബന്ധുക്കൾ അത് നിഷേധിച്ചു. ആശുപതിക്ക് ചുറ്റും ആളുകൾ തടിച്ചുകൂടിയിരിക്കുകയാണ്. ഇതുവരെ രക്തബന്ധത്തിലുള്ളവർക്ക് മൃതദേഹം വിട്ടുനൽകുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത് അതിൽ മാറ്റം വരുത്താനും പോലീസിന് കഴിയും.
Post Your Comments