ചെന്നൈ•എറണാകുളത്ത് നിന്ന് കൊല്ലം, പുനലൂര്‍ വഴി വേളാങ്കണ്ണിയിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും.
എറണാകുളത്ത് നിന്ന് വേളാങ്കണ്ണിയിലേക്ക് 2019 ഏപ്രില്‍ 6 മുതല്‍ ജൂണ്‍ 29 വരെയുള്ള എല്ലാ ശനിയാഴ്ചകളിലും വേളാങ്കണ്ണിയില്‍ നിന്ന് എറണാകുളത്തേക്ക് 2019 ഏപ്രില്‍ 7 മുതല്‍ ജൂണ്‍ 30 വരെയുള്ള ഞായറാഴ്ചകളിലുമാണ് സര്‍വീസ്.
എറണാകുളത്ത് നിന്ന് ശനിയാഴ്ച രാവിലെ 10.15 ന് പുറപ്പെടുന്ന ട്രെയിന്‍ ( നം. 06015) ഉച്ചയ്ക്ക് 1.30 ന് കൊല്ലത്തും 2.58 ന് പുനലൂരിലും ഞായറാഴ്ച പുലര്‍ച്ചെ 4.45 ന് വേളാങ്കണ്ണിയിലും എത്തിച്ചേരും.
വേളാങ്കണ്ണിയില്‍ നിന്ന് ഞായറാഴ്ച വൈകുന്നേരം 6.50 ന് പുറപ്പെടുന്ന ട്രെയിന്‍ (നം. 06016) തിങ്കളാഴ്ച രാവിലെ 6.45 ന് പുനലൂരിലും 8.00 മണിക്ക് കൊല്ലത്തും ഉച്ചയ്ക്ക് 12.30 ന് എറണാകുളത്തും എത്തിച്ചേരും.
സ്റ്റോപ്പുകള്‍: കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം, കുണ്ടറ,കൊട്ടാരക്കര, ആവണീശ്വരം, പുനലൂര്‍, തെന്മല, ചെങ്കോട്ട, തെങ്കാശി, രാജപാളയം, വിരുധുനഗര്‍, അറുപ്പുകോട്ട, മനമധുരൈ, കാരക്കുടി, തിരുച്ചിറപ്പള്ളി, തഞ്ചാവൂര്‍, തിരുവാരൂര്‍, നാഗപട്ടിണം
ഈ ട്രെയിനുകളിലേക്കുള്ള തേഡ് എസി, സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റുകളുടെ ബുക്കിംഗ് മാര്‍ച്ച് 9 നു രാവിലെ 8.00 മണി മുതല്‍ ആരംഭിക്കും.
Post Your Comments