അരൂര്‍ : പിക്കപ്പ്വാന്‍ ലോറിയുടെ പിന്നില്‍ ഇടിച്ച് അപകടം. അപകടത്തില്‍ ഡ്രൈവര്‍ക്ക് ഗുരുതര പരിക്കേറ്റു. പിന്നോട്ടെടുത്ത ചരക്കുലോറിയുടെ പിന്നില്‍ പിക്കപ് വാനിടിച്ചാണ് അപകടം. രണ്ടു പേര്‍ക്കു പരുക്കേറ്റു.
വാന്‍ ഡ്രൈവര്‍ അരൂക്കുറ്റി വടുതല സ്വദേശി സിയാദ്(32) ,ക്ലീനര്‍ അസം സ്വദേശി ബുല്ലു(38) എന്നിവര്‍ക്കാണു പരുക്കേറ്റത്.ഗുരുതരമായി പരുക്കേറ്റ സിയാദിനെ നെട്ടൂര്‍ ലേക്ഷോര്‍ ആശുപത്രിയിലും,ബുല്ലുവിനെ എരമല്ലൂരിലെ സ്വകാര്യ. അശുപത്രിയിലും പ്രവേശിപ്പിച്ചു
ദേശീയപാതയില്‍ എരമല്ലൂര്‍ കൊച്ചുവെളി കവലയ്ക്കു സമീപം രാവിലെയായിരുന്നു അപകടം.ലോറി ഡ്രൈവര്‍ അശ്രദ്ധമായി ലോറി പിന്നോട്ടെടുത്തതാണു അപകടത്തിനു കാരണമായതെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. ലോറി ഡ്രൈവര്‍ക്കെതിരെ അരൂര്‍ പൊലീസ് കേസെടുത്തു.
ഇടിയുടെ ആഘാതത്തില്‍ പിക്കപ് വാനിന്റെ മുന്‍ഭാഗം തകര്‍ന്നതോടെ അരൂരിലെ അഗ്‌നിരക്ഷാസേനയും പൊലീസും ചേര്‍ന്ന് ക്യാബിന്‍ വെട്ടിപ്പൊളിച്ചാണ് ഡ്രൈവര്‍ സിയാദിനെ പുറത്തെടുത്തത്.ഇയാളുടെ ഇരുകാലുകളും ഒടിഞ്ഞു.നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിനുണ്ടായിരുന്നു.അരമണിക്കൂര്‍ സിയാദ് ക്യാബിനില്‍ കുരുങ്ങിക്കിടന്നു.നാഗര്‍കോവിലിലേക്ക് വളം കയറ്റി പോകുകയായിരുന്നു ലോറി.
Post Your Comments