പത്തനംതിട്ട: ഒളിച്ചോടിയ നാലു പെൺകുട്ടികളെ സമയോചിതമായ ഇടപെടലിലൂടെ പോലീസ് സ്റ്റേഷനിൽ എത്തിച്ച് പിക് അപ് ഡ്രൈവർ. മാന്നാറിലെ ബാലികാ സദനത്തില്‍ നിന്ന് ഒളിച്ചോടാൻ ശ്രമിച്ച നാലു പെണ്‍കുട്ടികളെയാണ് പിക്അപ് വാന്‍ ഡ്രൈവര്‍ പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. 16, 17 വയസ്സ് വീതമുള്ള നാലു പെണ്‍കുട്ടികളാണ് ശനിയാഴ്ച പുലര്‍ച്ച 12 മണിയോടെ ബാലികസദനത്തിലെ മതില് ചാടി രക്ഷപ്പെടാൻ ശ്രമിച്ചത്.
Also Read:ഇന്ത്യയിലെ മികച്ച നിക്ഷേപക സൗഹൃദ സംസ്ഥാനങ്ങളിലൊന്ന് കേരളമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
ബാലികാ സദനത്തിന്റെ മതിൽ ചാടി രക്ഷപ്പെട്ട പെൺകുട്ടികൾ മാന്നാർ ടൗണിലെത്തി വാനിന് കൈ കാണിക്കുകയായിരുന്നു.
എവിടെ പോകണമെന്ന് ചോദിച്ച ഡ്രൈവറോട് കുട്ടികളില്‍ ഒരാള്‍ കുമ്പഴയില്‍ എന്നാണ് മറുപടി നല്‍കിയത്. അമ്പലപ്പുഴ, കുമ്പഴ, നൂറനാട്, ഹരിപ്പാട് എന്നിവിടങ്ങളില്‍നിന്നുള്ള കുട്ടികളാണ് രക്ഷപ്പെട്ടത്. വാന്‍ ഡ്രൈവര്‍ തന്ത്രപൂര്‍വം കുട്ടികളെ വാഹനത്തില്‍ കയറ്റി നേരെ പത്തനംതിട്ടയില്‍ എത്തിയ ശേഷം പൊലീസ് സ്റ്റേഷനിലേക്ക് വണ്ടി തിരിക്കുകയായിരുന്നു.
ബാലികസദനത്തില്‍ കഴിയാന്‍ ഇഷ്ടമില്ലാത്തതു കൊണ്ടാണ് ഒളിച്ചോടിയതെന്നാണ് കുട്ടികള്‍ പോലീസിനോട് പറഞ്ഞത്. സ്റ്റേഷനിലെ വനിത പൊലീസുകാര്‍ കുട്ടികള്‍ക്ക് കൗണ്‍സലിങ് നല്കി. കുട്ടികളെ കാണാതായത് സംബന്ധിച്ച് മാന്നാര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. അവിടെ നിന്ന് വനിത പൊലീസ് അടക്കം എത്തി കുട്ടികളെ ഏറ്റെടുത്തു. കുട്ടികളെ കൗണ്‍സലിങ്ങിന് വിധേയമാക്കി ഒളിച്ചോടാന്‍ ഉണ്ടായ കാരണം കണ്ടെത്തുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
Post Your Comments