ലക്നൗ: എന്ജിന് തകരാറിനെ തുടര്‍ന്ന് രണ്ട് വിമാനങ്ങള്‍ അടിയന്തരമായി തിരിച്ചിറക്കി. ഉത്തർപ്രദേശിലെ ലക്നോ വിമാനത്താവളത്തിൽ വ്യാഴാഴ്ചയാണ് സംഭവം. ഗോഎയർ വിമാനവും എയർ ഇന്ത്യ വിമാനവുമാണ് യാത്ര തിരിച്ചതിനു ശേഷം അടിയന്തരമായി തിരിച്ചിറക്കിയത്.
എൻജിനിലെ സാങ്കേതിക തകരാറിനെ തുടർന്നു പാറ്റ്ന-ഡൽഹി ഗോഎയർ വിമാനം ലക്നോവിലെ ചൗധരി ചരണ്‍ സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിലും ഡൽഹി-ദുർഗാപുർ എയർ ഇന്ത്യ വിമാനം ലക്നൗവിലുമാണ് ഇറക്കിയത്. 128 യാത്രക്കാരാണ് ഗോഎയർ വിമാനത്തില്‍ ഉണ്ടായിരുന്നത്. അതേസമയം യാത്രക്കാര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. എയർ ഇന്ത്യയുടെ എഐ755 വിമാനമാണ് വ്യാഴാഴ്ച രാവിലെ ലക്നോവിൽ അടിയന്തരമായി ഇറക്കിയത്.
Post Your Comments