
ചെന്നൈ: പ്രശസ്ത നടി കുശലകുമാരി വിടവാങ്ങി. പ്രേം നസീറിന്റെ നായികയായി സീതയില്‍ അഭിനയിച്ച നടി ചെന്നൈയില്‍ വെച്ചാണ് അന്തരിച്ചത്. 83 വയസായിരുന്നു. തമിഴില്‍ ശിവാജി ഗണേഷും എംജിആറും ഒരുമിച്ച് അഭിനയിച്ച കൂണ്ടുകിളി എന്ന ചിത്രത്തില്‍ ശിവാജി ഗണേഷിന്റെ നായികയായി കുശലകുമാരി ശ്രദ്ധിക്കപ്പെട്ടിരുന്നു. തെലുങ്കില്‍ നാഗേശ്വര റാവുവിന്റെയും ഒപ്പം നടി അഭിനയിച്ചു. വിവാഹം കഴിക്കാത്ത കുശലകുമാരി സഹോദരനൊപ്പമാണ് താമസിച്ചിരുന്നത്. നടിയുടെ അവസാന കാലത്ത് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത അവര്‍ക്ക് 5000 രൂപ പ്രതിമാസ പെന്‍ഷന്‍ അനുവദിച്ചിരുന്നു. ‘പാട്ടുപാടി ഉറക്കാം ഞാന്‍ താമരപ്പൂപൈതലേ എന്നു തുടങ്ങുന്ന പ്രശസ്ത ഗാനരംഗത്ത് അഭിനയിക്കുന്നത് കുശലകുമാരിയാണ്. ഭക്ത കുചേല, ശ്രീ ഗുരുവായൂരപ്പന്‍, മറിയക്കുട്ടി, മാണിക്യ കൊട്ടാരം, ഒരാള്‍ കൂടി കള്ളനായി എന്നീ മലയാള സിനിമകളിലും ഇവര്‍ പിന്നീട് അഭിനയിച്ചു.
Post Your Comments