KeralaLatest News

സമ്പൂര്‍ണ ഭിന്നശേഷി സൗഹൃദമാക്കി മാറ്റി തിരുവനന്തപുരത്തെ ഓഫീസുകള്‍

ഇതിന്റെ ഭാഗമായി തിരുവനന്തപുരത്തെ 28 സംസ്ഥാന സര്‍ക്കാര്‍ കെട്ടിടങ്ങള്‍ ഭിന്നശേഷിക്കാര്‍ക്ക് പൂര്‍ണമായും സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നു.

തിരുവനന്തപുരം: കേരളത്തെ സമ്പൂര്‍ണമായും ഭിന്നശേഷി സൗഹൃദമാക്കാന്‍ സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട ബാരിയര്‍ ഫ്രീ കേരളയുടെ ഭാഗമായി തിരുവനന്തപുരത്തെ ഓഫീസുകള്‍ സമ്പൂര്‍ണ ഭിന്നശേഷി സൗഹൃദമായി മാറുന്നു. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്തെ 28 സംസ്ഥാന സര്‍ക്കാര്‍ കെട്ടിടങ്ങള്‍ ഭിന്നശേഷിക്കാര്‍ക്ക് പൂര്‍ണമായും സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നു. ഈ രീതിയിലേക്ക് മാറ്റുന്നതിന് സര്‍ക്കാര്‍ 8.6 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്.

ഇതില്‍ തന്നെ 4.30 കോടി രൂപ ആദ്യഘട്ടമായി പൊതുമരാമത്ത് വകുപ്പിന് അനുവദിച്ചിട്ടുണ്ട്. മൂന്ന് മാസത്തിനുള്ളില്‍ ഈ കെട്ടിടങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം.

ഇത് കൂടാതെ സംസ്ഥാനത്തെ നിലവിലെ സര്‍ക്കാര്‍ ഓഫീസുകളും പൊതുസ്ഥലങ്ങളുമെല്ലാം ഭിന്നശേഷി സൗഹൃദമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്.മാത്രമല്ല പുതുതായി നിര്‍മ്മിക്കുന്ന സര്‍ക്കാര്‍, സ്വകാര്യ കെട്ടിടങ്ങള്‍ നിര്‍ബന്ധമായും ഭിന്നശേഷി സൗഹൃദമാണെന്ന് ഉറപ്പു വരുത്താനും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നിര്‍ദേശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button