കഴക്കൂട്ടം : കാറിനു സൈഡ് നല്‍കിയില്ല എന്നാരോപിച്ച് ബൈക്ക് യാത്രക്കാര്‍ക്കു നേരെ ക്രൂരമര്‍ദ്ദനം. യുവാക്കള്‍ക്ക് കാറിലുണ്ടായിരുന്ന സംഘത്തില്‍ നിന്ന് കുപ്പി കൊണ്ടുളള അടിയും കുത്തുമേറ്റു. കുളത്തൂര്‍ സ്വദേശിയരായ ഷൈന്‍(കുട്ടന്-35),ശ്രീജിത്ത്(32) എന്നിവര്‍ക്കാണ് പരുക്ക്. കുപ്പികൊണ്ടുള്ള കുത്തേറ്റ ഷൈന്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ ബൈപാസില്‍ കഴക്കൂട്ടത്തിനു സമീപം വച്ചായിരുന്നു ആക്രമണം.
കഴക്കൂട്ടത്തേയ്ക്കു വന്ന കാറിനു സൈഡു കൊടുക്കാത്തതിനെ ചൊല്ലി തര്‍ക്കമുണ്ടായി. തുടര്‍ന്ന് കാറിലുണ്ടായിരുന്ന സംഘം ബീയര്‍ കുപ്പി കൊണ്ട് അടിക്കുകയും അതു പൊട്ടിച്ച് ഷൈനിനെ കുത്തിപ്പരുക്കേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. പ്രതികള്‍ സഞ്ചരിച്ച കാര്‍ കണ്ടെത്താനായി പൊലീസ് സിസി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്.
Post Your Comments