ന്യൂഡല്‍ഹി:സിബിഐ ഇടക്കാല ഡയറക്ടറായി എം. നാഗേശ്വർ റാവുവിനെ നിയമിച്ചതുമായി ബന്ധപ്പെട്ട പരാമർശങ്ങളുടെ പേരില്‍ തനിക്കെതിരെയുള്ള കോടതിയലക്ഷ്യ കേസിൽ നിന്ന് ജസ്റ്റീസ് അരുൺ മിശ്ര പിന്മാറണമെന്ന മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി.അതേസമയം തനിക്കു തെറ്റു പറ്റിയെന്നു പ്രശാന്ത ഭൂഷണ് കോടതിയെ ബോധിപ്പിച്ചു. എന്നാല്‍
കേസില്‍ വാദം കേള്‍ക്കുമെന്ന് ജസ്റ്റീസുമാരായ അരുണ്‍ മിശ്ര, നവീൻ സിൻഹ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി
സിബിഐ ഇടക്കാലെ ഡയറക്ടറെ നിയമിച്ചതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പ്രശാന്ത് ഭൂഷണിനെതിരെ കോടതിയലക്ഷ്യത്തിന് ഉത്തരവിറക്കിയത്.
അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലും കേന്ദ്ര സർക്കാരും ചേര്‍ന്നാണ് പ്രശാന്ത് ഭൂഷണിനെതിരെ ഹര്ഡജി ഫയൽ ചെയ്തത്. സിബിഐയുടെ ഇടക്കാല ഡയറക്ടറായി എം നാഗേശ്വര റാവുവിനെ നിയമിച്ചത് സെലക്ഷന് കമ്മിറ്റിയുടെ അനുമതിയോടെയല്ല എന്നായിരുന്നു പ്രശാന്ത് ഭൂഷണന്റെ വിമര്‍ശനം.
Post Your Comments