തിരുവനന്തപുരം: സംസ്ഥാനം ചുട്ടുപൊള്ളുന്ന സാഹചര്യത്തിൽ നാളെ മുതല്‍ വേനല്‍ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിനെ റിപ്പോട്ട്. നാളെ മുതല്‍ പത്തു വരെ ചില സ്ഥലങ്ങളില്‍ മഴ പെയ്‌തേക്കുമെന്നാണ് പ്രവചനം.
വേനൽ മഴ ലഭിച്ചില്ലെങ്കിൽ ഉഷ്ണതരംഗത്തിന് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ദുരന്ത നിവാരണ അതോറിറ്റിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ വേനല്‍ച്ചൂടിനു നേരിയ കുറവ് വന്നിട്ടുണ്ട്. പുനലൂരാണ് സംസ്ഥാനത്ത് ഇന്നലെ ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയത്. 37.2 ഡിഗ്രിയാണ് ഇന്നലത്തെ പുനലൂരിലെ ഉയര്‍ന്ന താപനില. പാലക്കാട്ട് 36.7 ഡിഗ്രിയായിരുന്നു ചൂട്. ചൂടില്‍ കുറവു വന്നിട്ടുണ്ടെങ്കിലും അന്തരീക്ഷ ഈര്‍പ്പം (ഹ്യൂമിഡിറ്റി) ഉയര്‍ന്നുതന്നെ നില്‍ക്കുകയാണ്. 70 ശതമാനം മുതല്‍ 98 ശതമാനം വരെയാണ് ഹ്യൂമിഡിറ്റിയുടെ അളവ്. വിയര്‍പ്പ് വര്‍ധിക്കാന്‍ ഹ്യൂമിഡിറ്റിയാണ് കാരണം.
Post Your Comments