ബേപ്പൂര്‍ : താലപ്പൊലിയ്ക്ക് എത്തിയ സ്ത്രീകളോട് അശ്ലീലമായി സംസാരിച്ചത് ചോദ്യം ചെയ്ത യുവാവിന് കുത്തേറ്റു. സംഭവവുമയി ബന്ധപ്പെട്ട് രണ്ട് പേര് പൊലീസ് പിടിയിലായി. അരക്കിണര്‍ എരഞ്ഞിവയല്‍ കളത്തുമ്മാരത്ത് ബിനോയിയും(22), പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുമാണ് മാറാട് പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രി വെള്ളായിക്കോട്ട് ക്ഷേത്രത്തിനു സമീപം തമ്പി റോഡ് മേപ്പറമ്പത്ത് പ്രതീഷിനാണ്(32) കുത്തേറ്റത്. താലപ്പൊലിക്ക് എത്തിയ സ്ത്രീകളോട് അശ്ലീല ഭാഷയില്‍ സംസാരിച്ച പ്രതിയോട് മാറിപ്പോകാന്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെ കയ്യിലുണ്ടായ കത്തിയെടുത്ത് പ്രതീഷിനെ ആക്രമിക്കുകയായിരുന്നുവത്രേ. കൈയ്ക്ക് കുത്തേറ്റ യുവാവ് ബീച്ച് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ലഹരി ഉപയോഗിച്ചു ഉത്സവപ്പറമ്പില്‍ അക്രമം നടത്തിയ സംഘത്തില്‍ 6 പേര് ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.വിവരമറിഞ്ഞു സ്ഥലത്തെത്തിയ മാറാട് എസ്ഐ കെ.എക്സ്.തോമസും സംഘവുമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
Post Your Comments