Latest NewsInternational

ഭീകര സംഘടനകളെയും അവയ്ക്കു പിന്തുണ നല്‍കുന്നവരെയും ഒറ്റപ്പെടുത്താന്‍ ഇന്ത്യയ്ക്ക് ഒപ്പം പാരഗ്വായ്

ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനത്തിന്റെ ഭാഗമായി പാരഗ്വായില്‍ മരിയോ അബ്ദോ ബെനിറ്റസുമായി ഉപരാഷ്ട്രപതി കൂടിക്കാഴ്ച നടത്തി.

അസന്‍സിയോണ്‍: ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്കു പൂര്‍ണ പിന്തുണ അറിയിച്ചു പാരഗ്വായ് രംഗത്ത്. രാഷ്ടപതി ആയ മരിയോ അബ്ദോ ബെനിറ്റസ് ആണ് പാരഗ്വായുടെ പിന്തുണ ഇന്ത്യയുടെ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡുവിനെ അറിയിച്ചത്.

ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനത്തിന്റെ ഭാഗമായി പാരഗ്വായില്‍ മരിയോ അബ്ദോ ബെനിറ്റസുമായി ഉപരാഷ്ട്രപതി കൂടിക്കാഴ്ച നടത്തി.

ബെനിറ്റസ് പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തെ അപലപിക്കുകയുംഭീകരവാദത്തെ കുറിച്ചുള്ള ഇന്ത്യയുടെ ആശങ്ക രാജ്യാന്തര തലത്തില്‍ ഉന്നയിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. ഭീകര സംഘടനകളെയും അവയ്ക്കു പിന്തുണ നല്‍കുന്ന രാജ്യങ്ങളെയും ആളുകളെയും ഒറ്റപ്പെടുത്താന്‍ ഇരു രാജ്യങ്ങളും ഒരുമിച്ചു നില്‍ക്കും എന്നും ബെനിറ്റസ് ഉറപ്പ് നല്‍കി.

രാജ്യാന്തര ഭീകരതയ്‌ക്കെതിരെ ഐക്യരാഷ്ട സംഘടന നടത്തുന്ന പ്രവര്‍ത്തനങ്ങളോട് രണ്ടു രാജ്യങ്ങളും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഐക്യരാഷ്ട സംഘടനയുടെ സുരക്ഷാകാര്യ സ്ഥിരം സമിതിയില്‍ അംഗത്വം നേടാനുള്ള ഇന്ത്യന്‍ ശ്രമത്തിനു പാരഗ്വായ് പിന്തുണ അറിയിച്ചു.

കൂടാതെ ഇരുരാജ്യങ്ങളിലെയും മേധാവികളുടെ കൂടിക്കാഴ്ചയില്‍ ബഹിരാകാശം, വിദ്യാഭ്യാസം, ആരോഗ്യം, വ്യാപാരം, ഊര്‍ജം എന്നീ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ ഇരുവരും ചര്‍ച്ച ചെയ്തു. മാത്രമല്ല ബഹിരാകാശ മേഖലയില്‍ ഐഎസ്ആര്‍ഒ യുടെ സഹായത്തോടെ പാരഗ്വായ്ക്കായി സാറ്റലൈറ്റുകള്‍ ബഹിരാകാശത്തെത്തിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button