ഇസ്ലാമാബാദ്: പാക്കിസ്ഥാന് ഭികരര്ക്കെതിരായ നിലപാട് ശക്തമാക്കുന്നു. ലോകരാജ്യങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ട പാക്കിസ്ഥാനു വേറെ വഴിയില്ലാത്തതിനാലാണ് നടപടിയെടുത്തതെന്നാണ് സൂചന. രാജ്യത്തിനുള്ളിലെ ഭീകര സംഘടകള്‍ക്കെതിരേ ശക്തമായ നടപടിയെടുത്തെന്ന് പാക് ആഭ്യന്തരമന്ത്രാലയം ആണ് അറിയിച്ചത് . ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന 121 പേരെ കസ്റ്റഡിയിലെടുത്തതായും 180 മദ്രസകളുടെ നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുത്തതായുമാണ് റിപ്പോര്‍ട്ട്.
മദ്രസകളുടെ ആശുപത്രികള്‍, സ്കൂളുകള്‍, ആംബുലന്‍സുകള്‍ എന്നിവയുടെ നിയന്ത്രണവും ഏറ്റെടുത്തിട്ടുണ്ട്.അതേസമയം ഇന്ത്യയുടെയും മറ്റുരാജ്യങ്ങളുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങിയല്ല തീവ്രവാദികള്‍ക്കെതിരെ നടപടിയെടുത്തതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ ഭീകരസംഘടനകള്‍ക്കെതിരെ നിലപാടെടുക്കാത്ത പാക്കിസ്ഥാനെതിരെ ഇന്ത്യ നിലപാട് ശക്തമാക്കിയിരുന്നു.
Post Your Comments