മസ്കത്ത് : ആരോഗ്യമുള്ള ജനങ്ങളുടെ പട്ടികയിൽ ഒമാന്റെ സ്ഥാനം അറിയാം. ലോകത്തിലെ ഏറ്റവും ആരോഗ്യവും സന്തോഷവുമുള്ള ജനങ്ങളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഒമാൻ രണ്ടാം സ്ഥാനത്തെത്തി. നിക്ഷേപക സ്ഥാപനമായ ലെറ്റർ വൺ തയാറാക്കിയ ഗ്ലോബൽ വെൽനെസ് സൂചികയിലാണ് ഒമാൻ രണ്ടാം സ്ഥാനത്ത് ഇടംപിടിച്ചത്.
കൂടാതെ 151 രാജ്യങ്ങളുള്ള സൂചികയിൽ കാനഡയാണ് ഒന്നാം സ്ഥാനത്ത്. ആദ്യ 25 സ്ഥാനങ്ങളിൽ ഒമാന് പുറമെ ഇടംപിടിച്ച അറബ് രാജ്യം ബഹ്റൈനാണ്. ബഹ്റൈന് 24ാം സ്ഥാനമാണുള്ളതെന്നും ബ്ലൂംബെർഗ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. രക്തസമ്മർദം, ബ്ലഡ് ഗ്ലൂക്കോസ്, അമിതവണ്ണം, വിഷാദം, സന്തോഷം, മദ്യ ഉപയോഗം, വ്യായാമം, ആരോഗ്യകരമായ ജീവിതദൈർഘ്യം, ആരോഗ്യമേഖലക്കുള്ള സർക്കാർ ചെലവിടൽ തുടങ്ങി വിവിധ ഘടകങ്ങൾ ആസ്പദമാക്കിയാണ് സൂചിക തയാറാക്കുന്നത്.
Post Your Comments