ശ്രീനഗർ : ജമ്മുവിലെ ബസ് സ്റ്റാന്‍ഡിൽ ഗ്രനേഡ് എറിഞ്ഞയാൾ പിടിയിൾ. യാസിര്‍ ഭട്ട് എന്നയാളാണ് അറസ്റിലായത്. ഇയാള്‍ കുറ്റം സമ്മതിച്ചതായും ഹിസ്ബുള്‍ ജില്ലാ കമാന്‍ഡറാണ് ആക്രമണം നടത്താന്‍ തന്നെ ചുമതലപ്പെടുത്തിയതെന്നു ഇയാള്‍ പറഞ്ഞതായും ഡി.ജി.പി ദില്‍ഭാഗ് സിങ് പറഞ്ഞു. കൂടാതെ സ്ഫോടനത്തിനു പിന്നില്‍ ഭീകര സംഘടനയാണെന്നും പോലീസ് അറിയിച്ചിരുന്നു.
#Jammu: Man accused of grenade explosion at Jammu bus-stand has been arrested by police. pic.twitter.com/swvpyfUkC5
— ANI (@ANI) March 7, 2019
ഇന്ന് രാവിലെ 11:30ഓടെ ബസ് സ്റാൻഡിൽ വ്യാപാരസ്ഥാപനങ്ങളുള്ള തിരക്കേറിയ ഭാഗത്തേക്ക് ഒരാള്‍ ഓടിയെത്തി ഗ്രനേഡ് എറിയുകയായിരുന്നു. സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍ഖണ്ഡ് സ്വദേശി മുഹമ്മദ് ഷരീഖാണ് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ മെയ് മാസം മുതൽ ഇത് മൂന്നാം തവണയാണ് തീവ്രവാദികള്‍ ഈ ബസ് സ്റ്റാന്‍ഡ് ഭാഗത്ത് ഗ്രനേഡാക്രമണം നടത്തുന്നത്.
Post Your Comments