Latest NewsKerala

ഏഴുമാസം മാത്രം പ്രായമായ കുഞ്ഞിനെ നെഞ്ചോടടുക്കി ലോട്ടറി വിൽക്കുന്ന ഒരമ്മ; ഒരുനേരത്തെ ഭക്ഷണത്തിനായി യുവതി നടത്തുന്ന ജീവിത പോരാട്ടത്തിന്റെ കഥ ഇങ്ങനെ

ഏഴുമാസം മാത്രം പ്രായമായ പൊന്നോമനയെ നെഞ്ചോടടുക്കി ലോട്ടറി വിൽക്കുന്ന ഒരമ്മ. ചേര്‍ത്തല തണ്ണീര്‍മുക്കം റോഡിൽ ലോട്ടറി കച്ചവടം നടത്തുന്ന ഗീതുവിന്റെ കഥയാണിത്. സുഹൃത്തായ മാഹീന്‍ എന്ന യുവാവ് ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് ഇവരുടെ ദയനീയാവസ്ഥ പുറത്തുവിട്ടത്.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;

ഇന്നലെ ചേര്‍ത്തലയില്‍ പോയിരുന്നു. ഗീതുവിന്റെ അവസ്ഥ വളരെ മോശം ആണ്. 10 ക്ലാസ് വരെ മാത്രമാണ് അവള്‍ പഠിച്ചത്. അച്ഛനായിരുന്നു അവളെ നോക്കിയിരുന്നത് അച്ഛന്റെ മരണ ശേഷം അവള്‍ അമ്മയുടെ കുടുംബത്തില്‍ ആയിരുന്നു. അവരാണ് വിവാഹം നടത്തിക്കൊടുത്തത്. ആലപ്പുഴയാണ് ചെറുക്കന്റെ വീട്. അയാൾ ഗീതുവിനെയും മക്കളെയും നോക്കാതെ ആകുകയും അങ്ങനെ അവള്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്‌തു. അന്വേഷണം നടത്തിയപ്പോള്‍ അറിയാന്‍ സാധിച്ചത് ആദ്യത്തെ കെട്ടില്‍ അയാൾക്ക് ഭാര്യയും 2 മക്കളും ഉണ്ടെന്നാണ്. അവരെ ഡിവോഴ്സ് ചെയ്യാതെ ആണ് ഗീതുവിനെ കല്യാണം കഴിച്ചത്. പോലീസുകര്‍ പറഞ്ഞത് പ്രകാരം ചേര്‍ത്തലയില്‍ കാളികുളത്തു നിന്ന് തണ്ണീര്‍മുക്കം പോകുന്ന റോഡരികില്‍ ഇരുന്ന് ലോട്ടറി കച്ചവടം ചെയ്യുന്നു. ഒറ്റമുറിയുള്ള ഒരു വാടക വീട്ടില്‍ ആണ് താമസം.

1400 രൂപയാണ് അതിന്റെ വാടക അതു നിര്‍ബന്ധിതമായിട്ട് ഭർത്താവ് തന്നെ കൊടുത്തു വരുന്നു. അവള്‍ക്കുള്ളതോ മക്കള്‍ക്കോ ചിലവിനു ഒന്നും തന്നെ അയാൾ ചെയ്യുന്നില്ല. അതിനുള്ള വരുമാനം ആണ് അവള്‍ ലോട്ടറി വിറ്റ് കണ്ടെത്തുന്നത്. കുടുംബശ്രീ യില്‍ നിന്നും ലോൺ എടുത്താണ് ഇതു മുന്നോട്ട് കൊണ്ട് പോകുന്നത്. കളക്ടറേറ്റില്‍ വീടിനായി കൊടുത്ത അപേക്ഷ ലിസ്റ്റില്‍ ഗീതുവിന്റെ പേരും ഉണ്ട്. എന്നാൽ അതു ലഭിക്കണമെങ്കിൽ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് വെച്ചു നല്‍കിയിട്ട് മാത്രമേ ഉണ്ടാകുവെന്നും യുവാവ് വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button