Latest NewsIndia

രാജ്യത്ത് എല്ലാം കാണാതാവുകയാണ്: കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ച് രാഹുല്‍

ന്യൂഡല്‍ഹി: റാഫേല്‍ കരാരിന്റെ രേഖകള്‍ മേഷണം പോയെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കേടതിയില്‍ വെളിപ്പെടുത്തിയതിനു പിന്നാലെ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്ത് ഇപ്പോള്‍ എല്ലാം കാണാതാവുകയാണെന്ന് അദ്ദേഹം പറഞ്ഞു. കര്‍ഷകന്റെ പണവും രണ്ടു കോടിയുടെ തൊഴിലും കാണാതായി. ഇന്നിപ്പോള്‍ റാഫേലിന്റെ രേഖകളും കാണാതായെന്ന് രാഹുല്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാഹുല്‍.

അതേസമയം റാഫേലില്‍ പ്രധാനമന്ത്രി സമാന്തര ചര്‍ച്ച നടത്തിയെന്നും വിമാനങ്ങള്‍ വൈകിപ്പിച്ചത് മോദിയാണെന്നും രാഹുല്‍ ആരോപിച്ചു. അനില്‍ അംബാനിക്ക് കരാര്‍ നല്‍കുന്നതിനു വേണ്ടിയാണ് വിമാനങ്ങള്‍ വൈകിപ്പിച്ചതെന്നും രാഹുല്‍ പറഞ്ഞു. അഴിമതി നടത്തിയതിന് വ്യക്തമായ തെളിവുണ്ടെന്നും പ്രധാനമന്ത്രിക്കെതിരെ അന്വേഷണം വേണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

ഇന്നലെയാണ് റാഫേല്‍ കരാറിനെതിരെ പരാതി നല്‍കിയ ഹര്‍ജിക്കാര്‍ കോടതിയില്‍ ഹാജരാക്കിയത് പ്രതിരോധമന്ത്രാലയത്തില്‍ നിന്നും മോഷ്ടിക്കപ്പെട്ട രേഖകളാണെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ സുപ്രീം കോടതിയെ അറിയിച്ചത്. ഇതിനെതിരെ വലിയ പ്രതിഷേധമാണ് രാജ്യത്ത് ഉടലെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button