കൊല്ലം : ഐടിഐ വിദ്യാർത്ഥി രഞ്ജിത്തിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി പോലീസ് കസ്റ്റഡിയിലായി. അരനെല്ലൂർ സിപിഎം ബ്രാഞ്ച് സെക്രട്ടറി സരസൻ പിള്ളയാണ് കസ്റ്റഡിയിലായത്. അൽപ്പ സമയത്തിനകം പോലീസ് അറസ്റ്റ് രേഖപ്പെടുത്തും.
ആളുമാറിയുള്ള ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ഐടിഐ വിദ്യാര്‍ത്ഥി രഞ്ജിത്ത് പത്ത് ദിവസത്തോളം ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് മരിച്ചത്. ഈ സമയത്ത് തെക്കുംഭാഗം എസ്.ഐ കേസ് ഒത്തുതീര്‍പ്പാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായി കൊല്ലപ്പെട്ട രഞ്ജിത്തിന്‍റെ അച്ഛന്‍ വെളിപ്പെടുത്തിയിരുന്നു.
സംഭവത്തിന്റെ തുടക്കം മുതൽ പോലീസ് അലസത കാണിക്കുന്നുവെന്നും ബ്രാഞ്ച് സെക്രട്ടറി സരസൻ പിള്ളയ്‌ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്ന് രഞ്ജിത്തിന്റെ കുടുംബം പറഞ്ഞിരുന്നു.
Post Your Comments