നെടുമ്പാശ്ശേരി: ഏപ്രില്‍ ഒന്ന് മുതല്‍ കൊച്ചി – മസ്ക്കറ്റ് ഇന്‍ഡിഗോ സര്‍വീസുകള്‍ നിർത്തലാക്കുന്നു. രാജ്യത്തെ 47 വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു തീരുമാനം. എഞ്ചിന് തകരാറാകാന്‍ സാധ്യതയുള്ള വിമാനങ്ങള്‍ സര്‍വീസില്‍ നിന്നും നീക്കം ചെയ്യണമെന്ന വ്യോമയാന ഡയറക്ടര്‍ ജനറലിന്റെ തീരുമാനത്തെ തുടര്‍ന്നാണ് നടപടിയെന്നും സൂചനയുണ്ട്. അതേസമയം ടിക്കറ്റെടുത്ത യാത്രക്കാര്‍ക്ക് പണം തിരികെ നല്‍കുമെന്ന് കമ്പനി അറിയിച്ചു.
Post Your Comments