Latest NewsIndia

മോദിക്കെതിരെ പരാമര്‍ശം: കനയ്യ കുമാറിനെതിരെ കേസെടുത്തു

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യകുമാറിനെതിരെ ബീഹാര്‍ കോടതി കേസെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായി പരാമര്‍ശം നടത്തിയതിനാണ് കേസ്. കനയ്യ കുമാറിനെതിരെ ബിജെപി ന്യൂനപക്ഷ വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റ് ടിറ്റു ബഡ്വാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മോദിക്കെതിരെ കനയ്യകുമാര്‍ വിദ്വേഷപരാമര്‍ശം നടത്തിയെന്നാണ് ബഡ്വാളിന്റെ ആരോപണം. പരാതി കോടതി ഫയലില്‍ സ്വീകരിച്ചു.

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബഗൂസാറ മണ്ഡലത്തില്‍ നിന്ന് കനയ്യ കുമാര്‍ മത്സരിക്കുന്നുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ (സിപിഐ) സ്ഥാനാര്‍ത്ഥിയാണ് കനയ്യ. തെരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച് നടത്തിയ പ്രസംഗത്തില്‍ കനയ്യകുമാര്‍ മോദി വിരുദ്ധ പരാമര്‍ശം നടത്തിയതെന്നാണ് ആരോപണം. നേരത്തേ ജെഎന്‍യു ക്യാമ്പസിനുള്ളില്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്ന വിഷയത്തില്‍ കനയ്യകുമാറിനെതിരെ മുമ്പും കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button