ന്യൂഡൽഹി: റോബർട്ട് വദ്രയെ പരിഹസിച്ച് ബിജെപി രംഗത്ത്. ഭാരത് രത്‌നക്ക് വദ്ര അര്‍ഹനാണെന്ന് പറഞ്ഞായിരുന്നു ബിജെപിയുടെ പരിഹാസം. റോബര്‍ട്ട് വദ്ര സത്യസന്ധനാണ്. നിങ്ങള്‍ കൊള്ളയടിച്ചുവെന്ന് അംഗീകരിച്ചതിന് നന്ദിയുണ്ട്. ഇപ്പോള്‍ നിങ്ങള്‍ ഫാമിലി കോട്ടയില്‍ ഭാരത് രത്‌നക്ക് അര്‍ഹനാണെന്നായിരുന്നു ബിജെപിയുടെ പരിഹാസം. സാമ്പത്തികത്തട്ടിപ്പ് നടത്തിയ ചിലര്‍ രാജ്യം വിട്ടു പോയെന്നും എന്നാല്‍ താന്‍ ഇപ്പോഴും ഇവിടെ തന്നെയുണ്ടെന്നും റോബര്‍ട്ട് വദ്ര കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി ബിജെപി രംഗത്തെത്തിയത്.
അതേസമയം സാമ്പത്തിക തട്ടിപ്പ് കേസില്‍ ഈ മാസം 19 വരെ റോബര്‍ട്ട് വദ്രയെ അറസ്റ്റ് ചെയ്യരുതെന്ന് ദില്ലി പട്യാല ഹൗസ് കോടതി ഉത്തരവിട്ടിരുന്നു. 23,000 പേജുള്ള രേഖകള്‍ മുഴുവന്‍ ആവശ്യപ്പെട്ട് വദ്ര പട്യാല ഹൗസ് കോടതിയെ സമീപിച്ചിരുന്നു.
Post Your Comments