വയനാട്: വൈത്തേരിയില് പോലീസും മാവോയിസ്റ്റുകളും തമ്മിലുള്ള വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട സിപി ജലീലിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം. മാവോയിസ്റ്റ് നേതാവായ ജലീലിന്റെ സഹോദരന് ജിഷാദ് ആണ് ആരോപണവുമായി രംഗത്തെത്തിയത്. ജലീലിന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ജിഷാദ് ആവശ്യപ്പെട്ടു. കൂടാതെ ജലീലിന്റെ മൃതദേഹം സംസ്കരിക്കാന്‍ വിട്ട് നല്‍കണമെന്നും കുടുംബം ആവശ്യപ്പെട്ടു
ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് വയനാട് വൈത്തിയിരില് സ്വകാര്യ റിസോര്‍ട്ടായ ഉപവനില്‍ മോവോസിറ്റുകള് എത്തിയത്. റിസോര്‍ട്ടില്‍ എത്തിയ മാവേയിസ്റ്റ് സംഘം ഉടമയോടും അവിടെയുണ്ടായിരുന്ന ആളുകളോടും പണം ആവശ്യപ്പെടുകയായിരുന്നു. ആയുധധാരികളായ അഞ്ചംഗ സംഘമാണ് ഇവിടെ എത്തിയത്. എന്നാല്‍ ഈസമയം അവിടെയുണ്ടായിരുന്ന ചില പോലീസ് ഉദ്യോഗസ്ഥന്മാര് ഇവരെ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് പോലീസിന്റെ തണ്ടര്‍ബോള്‍ട്ട് സംഘം സ്ഥലത്ത് എത്തുകയും റിസോര്‍ട്ടിന് മുന്പില് ഇരുകൂട്ടരും തമ്മില്‍ വെടിവെപ്പ് ആരംഭിക്കുകയുമായിരുന്നു.
Post Your Comments