തിരുവനന്തപുരം: ശിവരാത്രി ദിവസം ക്ഷേത്രം പൂജാരിയുടെ വീട്ടില്‍ വന്‍ കവര്‍ച്ച. വീട് കുത്തിത്തുറന്ന് കവര്‍ച്ച ചെയ്തത് 41 പവനും ഒരു ലക്ഷം രൂപയും.. കാലടി തളിയല്‍ കടയ്ക്കല്‍ മനയില്‍ ടി.സി.50/1302-ല്‍ രാജന്റെ വീട്ടിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച രാത്രി ആറിനും പത്തിനും ഇടയ്ക്കായിരുന്നു സംഭവം. കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും സ്വര്‍ണവുമാണ് നഷ്ടമായത്. വീടിന്റെ വാതിലുകളെല്ലാം കുത്തിത്തുറന്ന നിലയിലായിരുന്നു. അലമാരയിലെ സാധനങ്ങളെല്ലാം വലിച്ചു വാരിയിട്ടിരുന്നു.
തിരുവല്ലം വണ്ടിത്തടം ശിവക്ഷേത്രത്തിലെ തന്ത്രിയാണ് രാജന്‍. ഇദ്ദേഹം കുടുംബസമേതം ക്ഷേത്രത്തിലേക്ക് പോയ സമയത്താണ് കവര്‍ച്ച നടന്നിരിക്കുന്നത്. ഉത്സവത്തോടനുബന്ധിച്ച് രാജന്റെ മകളുടെ നൃത്തപരിപാടി ക്ഷേത്രത്തിലുണ്ടായിരുന്നു. രാത്രി പത്തോടെ തിരിച്ചെത്തുകയും ചെയ്തു. ഇതിനിടയ്ക്കാണ് മോഷണം നടന്നിട്ടുള്ളത്. ഇതിനാല്‍ കവര്‍ച്ച ആസൂത്രിതമാണെന്ന് പൊലീസിന് സംശയം ഉണ്ട്.
ഇവര്‍ ക്ഷേത്രത്തിലേക്ക് പോകുമ്പോള്‍ വീട്ടില്‍ ജോലിക്കാരിയുണ്ടായിരുന്നു. വൈകീട്ട് ആറോടെ ജോലിക്കാരി താക്കോല്‍പൂട്ടി അയല്‍വാസിയെ ഏല്‍പ്പിച്ച് മടങ്ങിയിരുന്നു
. ഫോറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. കരമന പോലീസ് കേസെടുത്തു.
Post Your Comments