പൊന്‍കുന്നം: പെട്രോള്‍ പമ്പിലെ ശുചിമുറി പണം നല്കി പെട്രോളടിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാന്‍ വേണ്ടി മാത്രമാണോ എന്ന ചോദ്യമാണ് കഴിഞ്ഞ ദിവസം മിക്കവരെയും അലട്ടിയത്. കാരണം വൈറല്‍ ആയികൊണ്ടിരിക്കുന്ന ഒരു വീഡിയോ ഉണ്ട്. പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ പമ്പില്‍ എത്തിയ വിദേശികളുമായി പമ്പുടമയുമായി തര്‍ക്കിക്കേണ്ടി വരുന്ന ദാരുണാവസ്ഥയുടെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കോട്ടയം ജില്ലയിലെ പൊന്‍കുന്നത്താണ് സംഭവം.
വിദേശ വനിതകള്‍ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറാണ് സംഭവം പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. സംഭവത്തിന്റെ വീഡിയോ വൈറല്‍ ആയതോടെ സോഷ്യല്‍ മീഡിയയില്‍ പമ്പുടമയ്ക്കെതിരെ പ്രതിഷേധം ഉയര്‍ന്നു. പ്രദേശത്ത് വെള്ളത്തിന് ബുദ്ധിമുട്ടുണ്ട്. അതിനാല്‍ പെട്രോളടിക്കുന്ന ഉപഭോക്താക്കള്‍ക്ക് മാത്രമേ ശുചിമുറി ഉപയോഗിക്കാന്‍ നല്കാറുള്ളു. ഇത്തരത്തിലാണ് പമ്പുടമുയുടെ വാദം.
എന്നാല്‍ അതേസമയം, വിദേശികള്‍ ടോയ്ലറ്റ് ഉപയോഗിച്ചു എന്നും ആശയവിനിമയത്തില്‍ സംഭവിച്ച പാളിച്ചയാണ് സംഗതി ഇത്ര കുഴപ്പത്തിലാകാന്‍ കാരണമെന്നും പമ്പിന്റെ ഉടമ വിശദീകരിക്കുന്നു. ദേശീയ പാതയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന പെട്രോള്‍ പമ്ബുകളില്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യം നിര്‍ബന്ധമായും നല്‍കണം എന്ന് നിയമം അനുശാസിക്കവേ ആണ് ഈ സംഭവം. രാജ്യത്ത് അതിഥികളായി എത്തിയ വിദേശ ടൂറിസ്റ്റുകള്‍ക്കാണ് ഇത്തരത്തില്‍ ഒരു ദുരിതപൂര്‍ണമായ അവസ്ഥ നേരിട്ടത് എന്നതും കാര്യങ്ങളുടെ ഗൗരവം വര്‍ദ്ധിപ്പിക്കുകയാണ്.
https://www.facebook.com/Poor.laity/videos/2231628950435601/?t=55
Post Your Comments