റിയാദ്: വാഹനം ഓടിയ്ക്കുന്നവര്ക്ക് പ്രത്യേക നിര്ദേശങ്ങളുമായി റോഡ് ആന്ഡ് ട്രാഫിക്ക് ഡിപ്പാര്ട്ട്മെന്റ്. സൗദി അറേബ്യയില് വാഹനം ഓടിക്കുന്നവര് , മുന്നിലുള്ള വാഹനത്തില് ;നിന്ന് നിശ്ചിത അകലം പാലിക്കണമെന്ന് ട്രാഫിക് ഡയറക്ടറേറ്റ്. അകലം പാലിക്കാതെ വാഹനം ഓടിക്കുന്നത് നിയമലംഘനമാണ്. ഇത് അപകടം ക്ഷണിച്ചു വരുത്തുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്കുന്നത്
മതിയായ അകലം പാലിക്കാതെ വാഹനം ഓടിക്കുന്നത് ഗതാഗത നിയമ ലംഘനമാണ്. അതുകൊണ്ടുതന്നെ നിയമം ലംഘിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ പിഴ ശിക്ഷ ചുമത്തുമെന്ന് ട്രാഫിക് വകുപ്പ് മുന്നറിയിപ്പ് നല്കി.
സൗദിയില് റോഡ് ഗതാഗത നിയമം പരിഷ്കരിച്ചത് ഫലം ചെയ്തിട്ടുണ്ട്. കൂടുതല്നിരീക്ഷണ കാമറകള് സ്ഥാപിക്കുകയും പിഴ സംഖ്യ ഉയര്ത്തുകയും ചെയ്തിരുന്നു. ഇതിന് പുറമെ ബോധവല്ക്കരണ പരിപാടികളും നടത്തുന്നുണ്ട്. ഇതെല്ലാം റോഡപകടങ്ങള് ഗണ്യമായി കുറക്കാന് ഇത് സഹായിച്ചിട്ടുണ്ടെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി.
രാജ്യത്ത് ഭേദഗതി വരുത്തിയ ഗതാഗത നിയമ ലംഘനങ്ങള്ക്കുളള പിഴ കഴിഞ്ഞ വര്ഷം നവംബറിലാണ് നിലവില് വന്നത്. 100 റിയാല് മുതല്ഡ 10,000 റിയാല്; വരെ ഏഴ് വിഭാഗങ്ങളായി തിരിച്ചാണ് പുതുക്കിയ പിഴ ശിക്ഷ നടപ്പിലാക്കുന്നത്.
Post Your Comments