സൗദി കിഴക്കന്‍ പ്രവിശ്യയിലെ നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്ന മുഴുവന്‍ വിദേശികളെയും മക്കയിലേക്ക് മാറ്റാന്‍ പദ്ധതി. സൗദി ജയില്‍ അതോറിറ്റി മേധാവിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കിഴക്കന്‍ പ്രവിശ്യയിലെ ജയിലുകളില്‍ കഴിഞ്ഞിരുന്ന തടവുകാരെ ദിവസങ്ങള്‍ക്ക് മുമ്പ് ജിദ്ദയിലേക്ക് മാറ്റിയിരുന്നു.ദമ്മാം നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്ന പുരുഷന്‍മാരായ അന്തേവാസികളെയാണ് മക്കയിലെ ഷുമൈസിലേക്ക് മാറ്റുന്നത്.സാമ്പത്തിക ബാധ്യതകളിലെ വീഴ്ച കാരണം ജയിലില്‍ കഴിയുന്ന സ്വദേശികളെ ഇതര തടവുകാരില്‍ നിന്നും വേര്‍തിരിക്കുന്നതിനും ഇവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ അനുവദിക്കുന്നതിന്റെയും ഭാഗമായാണ് മാറ്റം.
ഇവിടങ്ങളിലെ ജയിലുകളില്‍ കഴിഞ്ഞിരുന്ന വിദേശി തടവുകാരെ ദിവസങ്ങള്‍ള്‍ക്ക് മുമ്പ് ജിദ്ദയിലേക്ക് മാറ്റിയിരുന്നു.രാജ്യത്തെ തടവുകാര്‍ക്കായി വിവിധ ഭാഗങ്ങളിലായി 82 നിര്‍മ്മാണ യൂണിറ്റുകള്‍ ഉടന്‍ തുറക്കുമെന്നും ജയില്‍ മേധാവി പറഞ്ഞു.
മദീനയില്‍ ഇതിന്റെ പണി പൂര്‍ത്തിയായതായും ഇവിടെ നിന്നും ഉല്‍പാദിപ്പിക്കുന്ന ഇഹ്റാം തുണികള്‍ വൈകാതെ വിപണിയില്‍ എത്തുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. തടവുകാര്‍ക്ക് വിദ്യഭ്യാസവും തൊഴില്‍ പരിശീലനവും നല്‍കുന്നതിനായി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയവുമായി ധാരണയിലെത്തിയതായും മേജര്‍ ജനറല്‍ അല്‍അസ്മരി വ്യക്തമാക്കി.കിഴക്കന്‍ പ്രവിശ്യിയിലെ വിവിധ ജയിലുകളില്‍ കഴിയുന്ന സ്വദേശി തടവുകാരെ ദമ്മാം അല്‍ഖോബാര്‍ ജയിലുകളിലേക്ക് മാറ്റുവാനും തീരുമാനിച്ചതായി സൗദി ജയില്‍ അതോറിറ്റി മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അല്‍അസ്മരി അറിയിച്ചു.
Post Your Comments