ശ്രീനഗർ ; ഇന്ത്യ-പാക് അതിർത്തിയിൽ സാഹചര്യങ്ങൾ സങ്കീർണ്ണമാകുന്നു . ചൊവ്വാഴ്ച മൂന്നാം തവണയാണ് പാകിസ്ഥാൻ വെടിനിർത്തൽ ലംഘിക്കുന്നത്. അതേസമയം, കരസേന മേധാവി ബിപിൻ റാവത്ത് ഇന്ന് രാജസ്ഥാൻ അതിർത്തി മേഖലകൾ സന്ദർശിക്കും. പാകിസ്ഥാന്റെ നിരീക്ഷണ വിമാനം വെടിവച്ചിട്ട മേഖലയിലാണ് സന്ദർശനം. സുരക്ഷാസാഹചര്യങ്ങളും കരസേനാ മേധാവി വിലയിരുത്തും. ജമ്മു കശ്മീരിലെ രജൗറി ജൗറി ജില്ലയിലെ സുന്ദർബനി മേഖലയിലാണ് പാകിസ്ഥാൻ സൈന്യം ഷെല്ലാക്രമണം നടത്തുന്നത്.
ഇതിനെത്തുടർന്നു ഇന്ത്യ തിരിച്ചടിക്കാൻ ആരംഭിച്ചു. രാജസ്ഥാൻ സേനാ ക്യാമ്പിൽ നിന്ന് ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കാൻ പദ്ധതികൾ തയ്യാറാക്കുന്നതായി ഇന്നലെ പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു .പാക് ചാര സംഘടനയായ ഐ എസ് ഐ പോലും ഭയപ്പെടുന്നതായും,ഇസ്രായേലിന്റെ പിന്തുണ ഇന്ത്യക്കുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു .ഈ സാഹചര്യത്തിൽ കരസേന മേധാവിയുടെ സന്ദർശനത്തെ ആശങ്കയോടെയാണ് പാകിസ്ഥാൻ നോക്കികാണുന്നത് .ചൊവ്വാഴ്ച ഉച്ചയ്ക്ക് രജൗറിയിലെ നൗഷേറയിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു.
Post Your Comments