ന്യൂഡല്‍ഹി: അയോധ്യ വിഷയം മതപരവും വൈകാരികവുമായ വിഷയമാണെന്നും കേവലം സ്വത്ത് തര്‍ക്കം അല്ലെന്നും ഹിന്ദു മഹാസഭയുടെ വാദത്തില്‍ പ്രതിവാദവുമായി മുസ്ലീം സംഘടനകള്‍. മതവികാരവുമായി ബന്ധപ്പെട്ട വിഷയത്തിലും സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് സംഘടനകള്‍ പറഞ്ഞു. ശബരിമല കേസിലെ ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു ഇവരുടെ പരാമര്‍ശം. മുസ്ലീം സംഘടനകള്‍ക്ക് വേണ്ടി ഹാജരായ രാജീവ് ധവാന്‍ ആണ് ശബരിമല വിധിയെ പരാമര്‍ശിച്ചത്.
അന്തിമ വിധി വന്നാല്‍ കോടതിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും അതുകൊണ്ടാണ് മധ്യസ്ഥ ശ്രമം നടത്തുന്നതെന്നും ജസ്റ്റിസ് ബോബ്ഡെ പറഞ്ഞിരുന്നു. അയോധ്യ വൈകാരിക വിഷയമാണെന്നും വിധി സമൂഹത്തിലുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെപ്പറ്റി ബോധ്യമുണ്ടെന്ന് കോടതി പറഞ്ഞപ്പോഴാണ് വൈകാരിക വിഷയമായിട്ടും സുപ്രീം കോടതി ശബരിമല സ്ത്രീപ്രവേശന കേസില്‍ വിധി പറഞ്ഞിട്ടുണ്ടെന്നുള്ളത് രാജീവ് ധവാന്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയത്.
അതേസമയം മധ്യസ്ഥചര്‍ച്ച മുസ്ലിം സംഘടനകള്‍ക്ക് സമ്മതമാണെന്ന് രാജീവ് ധവാന്‍ അറിയിച്ചു എന്നാല്‍ ക്ഷികള്‍ മധ്യസ്ഥതക്ക് സമ്മതിച്ചാലും ജനം അംഗീകരിക്കണം എന്നില്ല എന്നായയിരുന്നു ഹിന്ദു മഹാസഭയുടെ വാദം.
Post Your Comments