KeralaLatest News

കർഷക ആത്മഹത്യ ; കൃഷിമന്ത്രി നാളെ ഇടുക്കി സന്ദർശിക്കും

ഇടുക്കി : സംസ്ഥാനത്ത് കർഷക ആത്മഹത്യ വർധിക്കുന്ന സാഹചര്യത്തിൽ കൃഷിമന്ത്രി വി എസ് സുനിൽകുമാർ നാളെ ഇടുക്കി സന്ദർശിക്കും. ജില്ലാതല ബാങ്കേഴ്സ് സമിതി യോഗം വിളിക്കും. കർഷക ആത്മഹത്യയെ തുടർന്ന് ഇന്നലെ പ്രത്യേക മന്ത്രിസഭാ സമ്മേളനം നടത്തിയിരുന്നു. അതേസമയം, മുഖ്യമന്ത്രി വിളിച്ച ബാങ്കേഴ്സ് സമിതി യോഗം അല്‍പസമയത്തിനുള്ളില്‍ നടക്കും.

അതേസമയം ഇടുക്കി ജില്ലയിലെ കർഷക ആത്മഹത്യകൾക്ക് സർക്കാർ പരിഹാര നടപടി സ്വീകരികാത്തതിൽ പ്രതിഷേധിച്ചു പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയുടെ ഏകദിന ഉപവാസ സമരം രാവിലെ പത്ത് മുതൽ കട്ടപ്പനയിൽ ആരംഭിച്ചു.

പ്രളയത്തിൽ നട്ടെല്ല് തകര്‍ന്ന ഇടുക്കി ജില്ലയുടെ കാര്‍ഷിക മേഖലയ്ക്ക് ഇരുട്ടടിയായി ബാങ്കുകൾ കടം തിരിച്ച് പിടിക്കാൻ ഇറങ്ങിയതോടെയാണ് പല കർഷകരും ആത്മഹത്യയുടെ വഴിയിലേക്ക് നീങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button