തിരുവനന്തപുരം: കൊറിയൻ യോഗ ഫെഡറേഷൻ അംഗങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനെ ക്ലിഫ് ഹൗസിൽ സന്ദർശിച്ചു. കൊറിയയിൽ യോഗയും ആയുർവേദവും മെഡിറ്റേഷനും ആരംഭിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു. കൊറിയൻ യോഗ ഫെഡറേഷൻ പ്രസിഡണ്ട് സ്വീഗ് വാൻ ലീ, സെക്രട്ടറി ജി ഹി കിം, ഹീലിങ് ഇൻഡസ്ട്രീസ് അസോസിയേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ക്വാങ്മാൻ ഗ്യാങ്, ഹീലിംങ് ഇൻഡസ്ട്രീസ് അസോസിയേഷൻ വൈസ് പ്രസിഡന്റ് സാങ് ജിൻ ബൈക്ക്, വിദേശകാര്യ സഹകരണ ഡയറക്ടർ ഉൻജിയോങ് കിം എന്നിവരും ഏഷ്യൻ ഫെഡറേഷൻ പ്രസിഡണ്ട് പി അശോക് കുമാർ അഗർവാൾ, യോഗ അസോസിയേഷൻ ഓഫ് കേരളയുടെ പ്രസിഡണ്ട് ബി. ബാലചന്ദ്രൻ എന്നിവരാണ് മുഖ്യമന്ത്രിയെ സന്ദർശിച്ച് ചർച്ച നടത്തിയത്. കായിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ. ജയതിലക് സന്നിഹിതനായിരുന്നു. ചർച്ച ഫലപ്രദമായിരുന്നുവെന്ന് കൊറിയൻ സംഘം അഭിപ്രായപ്പെട്ടു.
Post Your Comments