തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്ററി പരീക്ഷകൾക്ക് ഇന്ന് തുടക്കം. പ്ലസ് വണ്‍, പ്ലസ് ടു, വി എച്ച് എസ് ഇ വിഭാഗങ്ങളുടെ പരീക്ഷകള്‍ രാവിലെ നടക്കും. പ്ലസ് ടുവില്‍ ഈ വര്‍ഷം ആകെ 4,59,617 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്. പ്ലസ് വണ്ണിന് ആകെ 4,43,246 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതും. 2033 പരീക്ഷാ കേന്ദ്രങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്.
മാഹി, ലക്ഷദ്വീപ്, ഗള്‍ഫ് എന്നിവിടങ്ങളിലും പരീക്ഷ കേന്ദ്രങ്ങളുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഈ വര്‍ഷം എന്‍ഐസി രൂപകല്‍പ്പന ചെയ്തിട്ടുള്ള ഐ എക്സാം എന്ന ഓണ്‍ലൈന്‍ സോഫ്റ്റ് വെയറാണ് ഉപയോഗിച്ചിട്ടുള്ളത്. ഉത്തരക്കടലാസുകള്‍ പുസ്തക രൂപത്തിലേക്ക് മാറുന്നു സവിശേഷതയും ഉണ്ട്.
Post Your Comments