Latest NewsNews

മണി നാദം നിലച്ചിട്ട് മൂന്നു വര്‍ഷം

കേരളത്തിലെ ജനങ്ങളെ ഒരു പോലെ ചിരിപ്പിക്കുകയും പെട്ടെന്നൊരു ദിവസം കണ്ണീരോര്‍മയായി കടന്നു പോകുകയും ചെയ്ത കലാഭവന്‍ മണി മരിച്ചിട്ട് ഇന്ന് മൂന്നു വര്‍ഷം. മൂന്നു വര്‍ഷം മുമ്പ് മാര്‍ച്ച് ആറ് ഒരു സന്ധ്യക്കാണ് മണി ആരാധകരെ ദു:ഖത്തിലാക്കി അകാലത്തില്‍ പിരിഞ്ഞു പോയത്. ജനങ്ങളുടെ ഇടയില്‍ ഇത്രകണ്ട് സ്‌നേഹിക്കപ്പെട്ട ഒരാള്‍ വേറെ ഉണ്ടായിന്നോ എന്ന് അതിശയിപ്പിക്കും വിധമാണ് മണിയുടെ സംസ്‌കാര ചടങ്ങില്‍ സ്വന്തം നാടായ ചാലക്കുടില്‍ തടിച്ചു കൂടിയെ ആയിരക്കണക്കിനാളുകള്‍. എന്നാല്‍ മണി മരിച്ചിട്ട് മൂന്നു വര്‍ഷം തികയുമ്പോഴും വളരെയധികം ദുരൂഹതകള്‍ ബാക്കിവച്ച് കടന്നു പോയ മരണം ഇപ്പോഴും തെളിയാതെ കിടക്കുകയാണ്.

mani death

 

മണിയുടെ മരണം കൊലപാതകമാണെന്ന് ഉറ്റവര്‍ അടക്കമുള്ളര്‍ തറപ്പിച്ചു പറയുമ്പോള്‍ ഇതു തെളിയിക്കുന്ന ഒരു തെളിവുപോലും ഇതുവരെ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. 2017ല്‍ കേസ് സിബിഐ ഏറ്റെടുത്തെങ്കിലും മണിയുടേത് കൊലപാതകമാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞില്ല.

ചാലക്കുടിയില്‍ മണിയുടെ സ്വകാര്യ ഔട്ട്ഹൗസായ പാഡില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ കലാഭവന്‍ മണി പിറ്റേ ദിവസമാണ് കൊച്ചിയിലെ ആശുപത്രിയില്‍ വച്ച് മരണത്തിന് കീഴടങ്ങിയത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ആന്തരിക അവയങ്ങളുടെ പ്രത്യേക പരിശോധനകളില്‍ വിഷാംശം കണ്ടെത്തിയതിനെ തുടര്‍ന്ന്് മരണത്തില്‍ ദുരൂഹത ഉണ്ടെന്ന സംശയത്തിന് ബലം കൂട്ടുകയായിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണസംഘം പലരേയും ചോദ്യം ചെയ്‌തെങ്കിലും നിര്‍ണായക വിവരങ്ങളൊന്നും കിട്ടിയില്ല. ഇതോടെ അസ്വാഭാവിക മരണത്തിന് കേസെടുത്ത് 2017 മെയില്‍ സിബിഐ കേസ് ഏറ്റെടുത്തു.

mani

മരണത്തിന് തൊട്ടു മുമ്പ് മണി മദ്യപിച്ചിരുന്നതായി പരിശോധകളില്‍ തെളിഞ്ഞിരുന്നു. തുടര്‍ന്ന് മണിക്കു നല്‍കിയ മദ്യത്തില്‍ ആരോ വിഷം ചേര്‍ത്തിരുന്നു എന്നുവരെയുള്ള വാദങ്ങള്‍ ഉയര്‍ന്നു. സിമിമാ രംഗത്തുള്ള നിരവധി പേരെ സിബിഐ ചോദ്യം ചെയ്തു. മണിക്കൊപ്പം അവസാന നിമിഷം പാഡിയില്‍ ഉണ്ടായിരുന്ന ജാഫര്‍ ഇടുക്കിയും സാബുമോനും അടക്കമുള്ള 7 സുഹൃത്തുക്കള്‍ കരി നിഴലില്‍ വീണു.

mani

 

തുടര്‍ന്ന് കഴിഞ്ഞമാസം ജാഫര്‍ ഇടുക്കിയും സാബുമോനും അടക്കമുള്ള 7 സുഹൃത്തുക്കളെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന സിബിഐയുടെ ആവശ്യം എറണാകുളം സിജെഎം കോടതി അംഗീകരിച്ചു. നുണ പരിശോധനയ്ക്കും തയ്യാറാണെന്നും സത്യം പുറത്തുവരണമെന്നും വ്യക്തമാക്കി ഈ ഏഴു പേരും നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് കോടതിയെ അറിയിച്ചിട്ടുണ്ട.

mani

ഈ മാസം തന്നെ നുണപരിശോധന നടത്താനാണ് സിബിഐയുടെ തീരുമാനം. എന്നാല്‍ കൊലപാതകത്തിലേയ്ക്ക് നയിക്കുന്ന തെളിവുകള്‍ളൊന്നും സിബിഐയ്ക്ക് ലഭിച്ചിട്ടില്ല. അതേസമയം നുണപരിശോധനയിലും സംശയാസ്പദമായ ഒന്നും കണ്ടത്താനായില്ലെങ്കില്‍ മണിയുടെ മരണം സ്വാഭാവികമെന്ന് സിബിഐയ്ക്ക് എഴുതി ചേര്‍ക്കേണ്ടി വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button